
ചെറിയ ഒരു പെൺകുട്ടിയും അവളുടെ വളർത്തുമൃഗമായ പിറ്റ്ബുള്ളും ടാബ്ലറ്റിൽ എന്തോ ക്ലിപ്പ് കണ്ട് അതിൽ മുഴുകിയിരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിനായി മാതാപിതാക്കൾ ഒരു നായയെ സമ്മാനമായി നൽകി. പിറ്റ് ബുള്ളിനെയാണ് മകൾക്ക് സമ്മാനമായി നൽകിയത്. എന്നാൽ ഇപ്പോളിതാ. കുട്ടിയോടൊപ്പം നായയും മൊബൈൽ ഫോണിന് അഡിക്റ്റായിരിക്കുകയാണ്.
"ഇൻ്റർനെറ്റ് ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതി മാതാപിതാക്കൾ ഒരു നായയെ വാങ്ങികൊടുത്തു. ഇപ്പോൾ ഇരുവരും അഡിക്റ്റാണ്," എക്സിൽ @oda4ever എന്ന അക്കൗണ്ടിൽ വീഡിയോക്കൊപ്പം കുറിച്ചു.
They got her a dog, thinking it would help her give up the internet. Now both are addicted ..🐕🐾👧📱😅 pic.twitter.com/iGCpK5sGae
— 𝕐o̴g̴ (@Yoda4ever) May 3, 2024
പെൺകുട്ടിയും നായയും തറയിൽ കിടന്ന് ടാബ്ലെറ്റിൽ നോക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും സ്ക്രീനിൽ മുഴുകിയിരിക്കുകയാണ്. പെൺകുട്ടി ഒരു ഘട്ടത്തിൽ ചിരിക്കുന്നത് പോലും കാണാം. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ വീഡിയോ മൂന്ന് ദശലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്. നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്.