പാരീസിലെ 'ലാബിരിന്ത്'; തുരങ്കത്തിന് മതിലായി ആറ് ദശലക്ഷത്തിലേറെ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും

എല്ലുകളും തലയോട്ടികളും കൊണ്ട് മതിലുകൾ സൃഷ്ടിച്ചു

dot image

പാരീസ്: പാരീസിനെ ഇപ്പോഴും ഭയപ്പെടുത്തുന്ന ലാബിരിന്ത് പൊതുജനങ്ങളിൽ കൗതുകമുയർത്തുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമായ ഇരുണ്ടതും നിശബ്ദവുമായ സ്ഥലമാണ് ലാബിരിന്ത്. പതിനെട്ടാം നൂറ്റാണ്ടിലാണ് ലാബിരിന്തിൻ്റെ ഉൽഭവം. 18-ാം നൂറ്റാണ്ടിൽ രാജ്യത്തെ ആളുകളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചു. ആളുകൾ കൂട്ടത്തോടെ മരിച്ചു വീഴാൻ തുടങ്ങി. ഇത്തരത്തിൽ അസുഖ ബാധിച്ച് മരിക്കുന്നവരെ സെൻ്റ് ഇന്നസെൻ്റ്സ് സെമിത്തേരിയിലാണ് അടക്കിയിരുന്നത്. എന്നാൽ മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വന്നതിനാൽ തന്നെ ഈ സെമിത്തേരി തികയില്ലെന്ന് ആളുകൾക്ക് മനസ്സിലായി. അതുകൊണ്ട് തന്നെ ഇതിനൊരു പരിഹാരമായി മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ഒരു സ്ഥലം കണ്ടത്തണമെന്ന് അധികൃതർ തീരുമാനിച്ചു.

എന്നാൽ 1786ൽ സ്റ്റേറ്റ് കൗൺസിൽ നഗരത്തിലുള്ള എല്ലാ പൊതു ശ്മശാനങ്ങളിൽ നിന്നും അസ്ഥികൾ ശേഖരിച്ച് നഗരത്തിൽ നിന്ന് മാറി തുരങ്കമുണ്ടാക്കി കുഴിച്ചിടാൻ ആവശ്യപ്പെട്ടു. അസ്ഥികൾ കൈമാറുന്ന പ്രക്രിയ രഹസ്യവും ആചാരപരവുമായിരുന്നു. അങ്ങനെ അവശിഷ്ടങ്ങൾ എല്ലാം മാറ്റി. തുരങ്കത്തിന് ചുറ്റും എല്ലുകളും തലയോട്ടികളും കൊണ്ട് മതിലുകൾ സൃഷ്ടിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സന്ദർശകർക്ക് ലാബിരിന്ത് ആസ്വദിക്കാനുള്ള അനുവാദം നൽകി തുടങ്ങി. 1874-ൽ ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് പാരീസിൻ്റെ ഭൂതകാലത്തിലേക്ക് ഒരു അവിസ്മരണീയ കാഴ്ച നൽകുന്നതാണ് ലാബിരിന്ത്. പാരീസിലെ ഖനികളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് അസ്ഥികൂടം ഉൾക്കൊള്ളുന്നത്. ഇവരെ 'കാറ്റകോമ്പുകൾ' എന്നാണ് വിളിക്കുന്നത്.

കാനഡയിൽ വിദേശ വിദ്യാർത്ഥികൾക്ക് പുതിയ നിബന്ധനകള്; ജോലി സമയം ആഴ്ചയിൽ 24 മണിക്കൂർ മാത്രം
dot image
To advertise here,contact us
dot image