
കാനഡ : കാനഡയിൽ നിന്ന് 22.5 മില്യൺ ഡോളർ സ്വർണവും പണവും കവർന്ന സംഭവത്തിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറൻ്റോയിൽ നടന്ന സ്വർണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസിൽ മൂന്ന് പേർക്ക് കൂടി കനേഡിയൻ അധികൃതർ അറസ്റ്റ് വാറണ്ട് നൽകിയതായി പീൽ റീജിയണൽ പൊലീസ് (പിആർപി) അറിയിച്ചു. ഏകദേശം 22 ദശലക്ഷത്തിലധികം വില മതിക്കുന്ന കനേഡിയൻ ഡോളറും സ്വർണ കട്ടിയുമാണ് യുവാക്കൾ കവർന്നത്. കാനഡയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ കവർച്ചയാണ് ഇത്.
സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്ന് എയർ കാനഡ വിമാനത്തിൽ പിയേഴ്സൻ ഇൻർനാഷണൽ എയർപോർട്ടിൽ എത്തിച്ച ഡോളറുകളും സ്വർണവുമാണ് വ്യാജ രേഖകൾ കാണിച്ച് വിമാനത്താവളത്തിൽ നിന്ന് മോഷണം നടത്തിയത്.മോഷണത്തിൽ രണ്ട് മുൻ എയർ കാനഡ ജീവനക്കാർ സഹായിച്ചതായി പൊലീസ് പറയുന്നു.ഒരാൾ ഇപ്പോൾ കസ്റ്റഡിയിലാണ്, മറ്റൊരാൾക്ക് അറസ്റ്റ് വാറണ്ട് നൽകിയിട്ടുണ്ട്.ഇന്ത്യൻ വംശജരായ പരമ്പാൽ സിദ്ധു (54), അമിത് ജലോട്ട (40), അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാത് പരമലിംഗം (35) എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. മോക്ഷണം നടക്കുമ്പോൾ എയർ കാനഡ ജീവനക്കാരൻ കൂടിയായിരുന്ന ബ്രാംപ്ടണിൽ നിന്നുള്ള സിമ്രാൻ പ്രീത് പനേസർ (31) എന്നയാൾക്ക് വേണ്ടി പൊലീസ് കാനഡയിലുടനീളം വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.കുറ്റക്യത്യം നടക്കുന്ന സമയത്ത് ഇന്ത്യൻ വംശജനായ പരമ്പാൽ സിദ്ധു എയർ കാനഡയിൽ ജോലി ചെയ്യുകയായിരുന്നു.
മോഷണവുമായി ബന്ധമുള്ള സ്വർണ്ണം ഉരുക്കാനുള്ള ഉപകരണങ്ങളും കനേഡിയൻ കറൻസിയും പിആർപി അന്വേഷണത്തിൽ പിടിച്ചെടുത്തിരുന്നു. നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ നിയമ നിർവ്വഹണ ഏജൻസികളുടെയും സമൂഹത്തിൻ്റെയും സഹകരിച്ചുള്ള ശ്രമങ്ങളെ പീൽ റീജിയണൽ പൊലീസ് മേധാവി നിഷാൻ ദുരയപ്പ അഭിനന്ദിച്ചു. അധികാരപരിധിയുടെ അതിരുകൾ പരിഗണിക്കാതെ അന്വേഷണം തുടരുന്നതിനും മോഷണത്തിലെ എല്ലാം പ്രതികളെയും കണ്ടെത്തുന്നതിനുള്ള പിആർപിയുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു.