
ന്യൂഡല്ഹി: വാട്സ് ആപ്പ് നിശ്ചലമായി. സന്ദേശങ്ങള് അയക്കാന് സാധിക്കാത്ത വിധം നിശ്ചലമായിരിക്കുകയാണ്. ചില സാങ്കേതിക തടസം നേരിടുന്നതായും കുറച്ച് നിമിഷങ്ങള്ക്കകം പുനഃസ്ഥാപിക്കാന് കഴിയുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല് യൂസര്മാരുള്ള സന്ദേശമയക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. ഇന്ന് രാത്രി 11.45 ഓടെയാണ് വാട്സ് ആപ്പ് നിശ്ചലമായത്.