
'ജെൻ വി', 'ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന' എന്നീ വെബ് സീരിസ് നടൻ ചാൻസ് പെർഡോമോ ബൈക്ക് അപകടത്തിൽ അന്തരിച്ചു. 27 വയസായിരുന്നു. പെർഡോമോയുടെ മനേജിങ് ടീം പ്രസ്താവനയിലൂടെയാണ് താരത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. ഈ അവസരത്തിൽ നടൻ്റെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
— GEN V (@genv) March 30, 2024
ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏറ്റവും അവസാനം ആമസോൺ പ്രൈമിന്റെ ജനപ്രിയ പരമ്പരയായ "ദ ബോയ്സിന്റെ" സ്പിൻ-ഓഫായ 'ജെൻ വി' യുടെ ആദ്യ സീസണിൽ പെർഡോമോ ആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പെർഡോമോയുടെ വിയോഗത്തെത്തുടർന്ന് 'ജെൻ വി' രണ്ടാം സീസൺ നീണ്ടുപോയേക്കാമെന്നാണ് റിപ്പോർട്ടുകൾ.