മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ; എഫ്ഐആർ ഫയൽ ചെയ്തു

കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്

dot image

ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിർത്തലാക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. “ഞങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്," എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

dot image
To advertise here,contact us
dot image