പ്രസിഡൻറ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ യുക്രൈൻ ‘ഭീകര പ്രവർത്തനങ്ങൾ’ നടത്തിയെന്ന് റഷ്യ

യുക്രൈൻ ‘ഭീകര പ്രവർത്തനങ്ങൾ’ നടത്തിയെന്ന ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം

dot image

റഷ്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന് യുക്രൈൻ ‘ഭീകര പ്രവർത്തനങ്ങൾ’ നടത്തിയെന്ന ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാശ്ചാത്യ സഖ്യരാജ്യങ്ങളോട് കൂടുതൽ സാമ്പത്തിക സഹായവും ആയുധങ്ങളും ആവശ്യപ്പെടുന്നതിനായി യുക്രെയ്ൻ ഭരണകൂടം തീവ്രവാദ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തിയതായും റഷ്യ ആരോപിച്ചു.

യുക്രൈനിലെ സപ്പോർജിയ മേഖലയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള വോട്ടിംഗ് സ്റ്റേഷനിൽ നടത്തിയ ഡ്രോൺ ആക്രമണത്തെ ഉദാഹരണമായും റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image