
മാലി: മാലദ്വീപിനെ ഒരു രാജ്യത്തിനും ഭീഷണിപ്പെടുത്താനാകില്ലെന്നും ആർക്കും അവകാശമില്ലന്നും പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ചെറുരാജ്യമായിരിക്കാം, പക്ഷെ ഭീഷണി വേണ്ടായെന്ന് മുയിസു പറഞ്ഞു. ഇന്ത്യ - മാലിദ്വീപ് തർക്കത്തിനിടെയായിരുന്നു മാലിദ്വീപ് പ്രസിഡൻ്റിൻ്റെ പ്രസ്താവന. ചൈനയിൽ നിന്ന് മടങ്ങവേയെന്ന് മുയിസുവിൻ്റെ പ്രതികരണം. ചൈനയുമായുള്ള സഹകരണത്തിൽ പ്രതീക്ഷയുണ്ടെന്നും മുയിസു പറഞ്ഞു.
മാലദ്വീപില് 2023 ലെ തിരഞ്ഞെടുപ്പില് നിലവിലെ ഭരണകക്ഷിയായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും സഖ്യം ഇന്ത്യാ വിരുദ്ധ വികാരങ്ങള് പ്രചാരണായുധമാക്കിയെന്ന് റിപ്പോര്ട്ട് പുറത്ത് വന്നിരുന്നു. ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചെന്നും യൂറോപ്യന് യൂണിയന് പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നു. 2023ല് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളെ കുറിച്ച് യൂറോപ്യന് ഇലക്ഷന് ഒബ്സര്വേഷന് മിഷന് (ഇയുഇഒഎം) ആണ് ചൊവ്വാഴ്ച അന്തിമ റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യന് സ്വാധീനം അടിസ്ഥാനമാക്കിയാണ് മാലദ്വീപില് പ്രചാരണം നടത്തിയതെന്നാണ് ഇവരുടെ കണ്ടെത്തല്. 11 ആഴ്ച നീണ്ട നിരീക്ഷണങ്ങളിലൂടെയാണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
ഇന്ത്യൻ സ്വാധീനങ്ങളെക്കുറിച്ചുള്ള ഭയവും രാജ്യത്തിനുള്ളിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ജനങ്ങളില് പ്രചരിപ്പിക്കാന് ശ്രമിച്ചിരുന്നു. ഇതിനായി ഓണ്ലൈന് മാധ്യമങ്ങളെ ഉപയോഗിച്ചു. പ്രചാരണ ധനസമാഹരണത്തിനും സാമ്പത്തിക ചെലവുകൾക്കും സുതാര്യതയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള് വിവരങ്ങളില് കൃത്രിമത്വം കാണിച്ചതായും റിപ്പോര്ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇരു വിഭാഗങ്ങളും നെഗറ്റീവ് ക്യാമ്പയിനുകളാണ് നടത്തിയത്. ഒരു വശത്ത് 'നിർത്തിവച്ച വികസനവും അടിച്ചമർത്തല് രാഷ്ട്രീയം പിന്പറ്റുന്ന പിപിഎം ഗവൺമെന്റിന്റെ തിരിച്ചുവരവും ചര്ച്ചയാക്കുമ്പോള് മറുവശത്ത് 'പൂർത്തിയാകാത്ത സർക്കാർ വാഗ്ദാനങ്ങളും അഴിമതിയും വിദേശ ഇടപെടലും' ചര്ച്ചയായിരുന്നു. ഇന്ത്യന് സൈന്യത്തിന്റെ ഇടപെടലിന് അനുവാദം നല്കിയതും പ്രധാന വിഷയമായിരുന്നു.