ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്നും വിലക്കി കൊളറാഡോ സുപ്രീം കോടതി; കൊളറാഡോയിൽ മാത്രം ബാധകം

ഭരണഘടനാപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് യു എസ് ഭരണഘടനയിലെ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന ഒരു വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രംപിനെതിരെയുള്ള വിധി

dot image

ഡെൻവർ: അമേരിക്കൻ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊളറാഡോ സുപ്രീം കോടതിയുടെ വിലക്ക്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നാണ് വിലക്ക്. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെ ട്രംപിന്റെ അനുയായികൾ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാണിച്ചാണ് കോടതി ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്നും വിലക്കിയിരിക്കുന്നത്. കൊളറാഡോ സംസ്ഥാനത്തിൽ മാത്രമാണ് വിലക്ക് ബാധകം.

ട്രംപിനെതിരായ വിധി അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തേതായി അടയാളപ്പെടുത്തുന്നു. ഭരണഘടനാപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് യു എസ് ഭരണഘടനയിലെ അപൂർവ്വമായി മാത്രം പ്രയോഗിക്കുന്ന ഒരു വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രംപിനെതിരെയുള്ള വിധി.

പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം; സഭയിൽ കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ നടപടി?

2024 ൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി മത്സരത്തിൽ മുൻപന്തിയിലാണ് ട്രംപ്. അതിനാൽ തന്നെ ട്രംപിനെതിരായ കോടതി വിധി അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് മുകളിലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അമേരിക്കൻ ഭരണഘടനയിലെ പതിനാലാം ഭേദഗതിയിലെ സെക്ഷൻ മൂന്ന് പ്രകാരം ട്രംപ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിൽ നിന്ന് അയോഗ്യനാണെന്ന് കോടതിയുടെ ഭൂരിഭാഗവും കണക്കാക്കുന്നുവെന്നായിരുന്നു കോടതി വിധി.

അപ്പീൽ സമർപ്പിക്കാനുള്ള സമയം എന്ന നിലയിൽ വിധി നടപ്പിലാക്കുന്നത് 2024 ജനുവരി 4 വരെ നിർത്തിവച്ചിട്ടുണ്ട്. 'പിഴവുള്ളതും ജനാധിപത്യവിരുദ്ധവും' എന്നായിരുന്നു കോടതിവിധി അപലപിച്ചുകൊണ്ടുള്ള ട്രംപിൻ്റെ പ്രതികരണം. യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാർച്ച് 5ന് കൊളറാഡോയിൽ നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയെ ഈ വിധി ബാധിച്ചേക്കും. നവംബർ 5നാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് ശക്തികേന്ദ്രമായാണ് കൊളറാഡോ പൊതുവെ വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന് ശ്രമിച്ചു എന്ന പേരില് കുറ്റാരോപണം നേരിടുന്ന ആദ്യ മുന് അമേരിക്കന് പ്രസിഡന്റ് കൂടിയാണ് ഡൊണാള്ഡ് ട്രംപ്. പ്രത്യേക അഭിഭാഷകന് ജാക്ക് സ്മിത്താണ് തിരഞ്ഞെടുപ്പ് കേസില് ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. രണ്ട് മുതല് 20 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തിരഞ്ഞെടുപ്പ് അട്ടിമറി കേസില് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്.

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് (റിക്കോ) നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്. ട്രംപിന്റെ മുൻ സ്വകാര്യ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ് എന്നിവരുൾപ്പെടെ നിരവധി പേരെ പ്രതികളായി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image