ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ്; ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് തുടരും

'ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല'

dot image

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്കുളള വിലക്ക് തുടരും. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് സുപ്രീംകോടതി ശരിവെച്ചു.

ബംഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസൻ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിലക്ക് ശരിവെച്ചത്. ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ പ്രധാന അഭിഭാഷകൻ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം കോടതിയിൽ ഹാജരായില്ല. വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

ഇസ്രായേൽ ഉടമസ്ഥതയിലുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് യെമനിലെ ഹൂതി സേന

ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് 2013 ൽ ഹൈക്കോടതിയാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം 2014 ലേയും 2019 ലേയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി പ്രകാരം പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ഒരു വർഷത്തിനിടെ ആദ്യമായി കൂടിക്കാഴ്ച നടത്തി ബൈഡനും ഷി ജിൻപിങ്ങും; സൈനിക ആശയവിനിമയം ശക്തമാക്കും

1971ൽ പാകിസ്താനെതിരായ സ്വാതന്ത്ര സമരത്തെ എതിർത്ത പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. 2009-ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ വംശഹത്യയിലും യുദ്ധക്കുറ്റങ്ങളിലുമുളള പങ്കിന്റെ പേരിൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കളെ വിചാരണ ചെയ്തിരുന്നു. 2013 മുതൽ ചിലരെ തൂക്കിലേറ്റുകയോ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.

ജനുവരി ഏഴിന് ആണ് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) ജമാഅത്തെ ഇസ്ലാമിയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്നും ഇടക്കാല സർക്കാരിനെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image