ഊർജ്ജപ്രതിസന്ധി ഗാസയിലെ ആശുപത്രികൾ അടച്ചുപൂട്ടുന്നു; 2 ലക്ഷം പേർ വടക്കൻ ഗാസയിൽ നിന്നും പലായനം ചെയ്തു

ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്-ഷിഫ, അല്-ഖുദ്സ് ആശുപത്രികള് തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചു.

dot image

റഫ: ഊര്ജ്ജ പ്രതിസന്ധിയെ തുടര്ന്ന് ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളില് അടച്ചു പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് പലസ്തീന് ആരോഗ്യവകുപ്പ് അധികൃതര്. വടക്കന് ഗാസയില് ഇതിനകം ആരോഗ്യസേവനം താറുമാറായെന്നും ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്-ഷിഫ, അല്-ഖുദ്സ് ആശുപത്രികള് തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചു. ആരോഗ്യ ഉപകരണങ്ങള് പ്രവര്ത്തിപ്പിക്കാന് ആവശ്യമായ ഇന്ധനം ഇല്ലാതായതിനെ തുടര്ന്നാണ് ആശുപത്രികള് പ്രവര്ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം അല്-ശിഫ ആശുപത്രിയില് ആറ് നവജാത ശിശുക്കള് മരിച്ചിരുന്നു. 26 നവജാത ശിശുക്കള് ഗുരുതരാവസ്ഥയിലാണ്.

ഇസ്രയേല് ഒരുക്കിയ സൈനിക ഇടനാഴിയിലൂടെ നവംബര് അഞ്ച് മുതല് വടക്കന് ഗാസയില് നിന്നും രണ്ട് ലക്ഷത്തോളം പലസ്തീനികള് തെക്കന് ഗാസയിലേക്ക് പലായനം ചെയ്തതതായാണ് റിപ്പോര്ട്ട്. അഭയാര്ത്ഥികളുടെ എണ്ണത്തിലെ വര്ദ്ധനവും തെക്കന് ഗാസയിലെ പരിമിതമായ പാര്പ്പിട സൗകര്യവും ഭക്ഷണ ശുദ്ധജല ക്ഷാമവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് ഐക്യരാഷ്ട്ര സഭയുടെ ഹ്യുമാനിറ്റേറിയന് ഏജന്സി വ്യക്തമാക്കി. നിര്ജ്ജലീകരണവും ജലജന്യരോഗങ്ങളും ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ശുദ്ധജലക്ഷാമം മൂലം ജനങ്ങള് അശുദ്ധമായ ഉറവിടങ്ങളില് നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് പ്രശ്നം കൂടുതല് സങ്കീര്ണ്ണമാക്കുന്നുണ്ട്. ഭക്ഷണവും മരുന്നും ആരോഗ്യസാമഗ്രികളും കുപ്പിവെള്ളവും പുതപ്പുകളും ടെന്റുകളും നാപ്കിനുകള് ഉള്പ്പെടെ വ്യക്തിശുചിത്വത്തിനുള്ള സാമഗ്രികളുമായി കഴിഞ്ഞ ദിവസം ഈജിപ്തിലെ റഫ അതിര്ത്തി വഴി 115 ട്രക്കുകളാണ് ഗാസയിലെത്തിയത്. റഫ അതിര്ത്തി തുറന്ന് ഒക്ടോബര് 21ന് ശേഷം 1096 ട്രക്കുകളാണ് ഗസയിലേക്ക് എത്തിയത്. 600ഓളം വിദേശ പൗരന്മാരും ഇരട്ടപൗരത്വമുള്ള പലസ്തീനികളും പരിക്കേറ്റ നാലുപേരും തിങ്കളാഴ്ച റഫ അതിര്ത്തിവഴി ഗാസ വിട്ടു.

സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ ഇസ്രയേലിന്റെ മാനുഷികവിരുദ്ധ നടപടികള്ക്കെതിരെ ബ്രസീല് പ്രസിഡന്റ് ലുല ഡ സില്വ രംഗത്ത് വന്നു. നിഷ്കളങ്കരായ മനുഷ്യര്ക്കെതിരെ ഇത്രയും മാനുഷികവിരുദ്ധമായ ആക്രമണം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഹമാസ് ഭീകരസ്വഭാവത്തിലുള്ള ആക്രമണമാണ് നടത്തിയത്. പക്ഷെ നിഷ്കളങ്കരായ സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ ഇസ്രയേലിന്റെ പ്രതികരണവും ക്രൂരമാണെന്നായിരുന്നു ലുല ഡ സില്വയുടെ പ്രതികരണം. ഗാസവിട്ടു പോകാന് ആഗ്രഹിക്കുന്ന ബ്രസീലിയന് പൗരത്വമുള്ള പലസ്തീന് കുടുംബങ്ങളെ ഉപേക്ഷിക്കില്ലെന്നും ലുല വ്യക്തമാക്കി.

ഫിലിപ്പൈന്സിലെ മനിലയില് അമേരിക്കന് എംബസിക്ക് സമീപം പലസ്തീന് അനുകൂലികള് പൊലീസുമായി ഏറ്റുമുട്ടി. അമേരിക്കന് എംബസിയിലേക്ക് തള്ളിക്കയറാന് ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. ഇസ്രയേലിന് ആയുധം നല്കുന്ന അമേരിക്കക്കെതിരെയായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം.

ഇതിനിടെ ഗാസയില് മരണസംഖ്യ 11240 ആയി. 4630 കുട്ടികളും 3130 സ്ത്രീകളും ഇതുവരെ കൊല്ലപ്പെട്ടു. 189 ആരോഗ്യപ്രവര്ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 41120 പാര്പ്പിടങ്ങളും 94 സര്ക്കാര് ക്വാര്ട്ടേഴ്സുകളും 71 മോസ്കുകളും മൂന്ന് പള്ളികളും ഇതിനകം തര്ക്കപ്പെട്ടതായാണ് റിപ്പോര്ട്ട്. 253 സ്കൂളുകള്ക്കും കേടുപാടുകള് നേരിട്ടു. 181 മില്യണ് ഡോളറിന്റെ കൃഷിനാശമുണ്ടായതായും റിപ്പോര്ട്ടുണ്ട്. കൃഷി ഫാമുകള് 25% നശിപ്പിക്കപ്പെട്ടു.

dot image
To advertise here,contact us
dot image