
May 21, 2025
09:15 PM
ധാക്ക: ബംഗ്ലാദേശിൽ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു.
കിഷോർഗഞ്ചിലെ ഭൈറാബിൽ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില് കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകൾ ട്രെയിനിൽ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
Updating....