
ടെൽഅവീവ്: ഗാസയിലേക്ക് സഹായ ഇടനാഴി തുറക്കാന് ധാരണ. ഈജിപ്തില് നിന്ന് റഫ അതിര്ത്തി വഴി വെള്ളവും ഭക്ഷണവും മരുന്നും ഉള്പ്പെടെയുള്ള അവശ്യ സാധനങ്ങള് ഗാസയിലേക്ക് എത്തിക്കാനാണ് ധാരണയായിരിക്കുന്നത്. ഈജിപ്തില് നിന്ന് ഗാസയിലേക്ക് സഹായമെത്തിക്കുന്നത് തടയില്ലെന്നാണ് ഇസ്രയേല് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും തമ്മിലുള്ള ചര്ച്ചക്ക് പിന്നാലെയാണ് തീരുമാനം.
ഇതിനിടെ ഇസ്രയേല് വ്യോമാക്രമണത്തില് ഗാസയില് കൊല്ലപ്പെട്ടവരുടെ എണ്ണം 3478 ആയി. 12065 പേര്ക്ക് പരിക്കേറ്റതായും പലസ്തീന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1300 ആളുകള് കെട്ടിടാവശിഷ്ടങ്ങള്ക്കിടിയില് കാണാതായിട്ടുണ്ട്. ഇതില് 600 കുട്ടികളുമുണ്ട്.
ഗാസയിലെ ജനങ്ങള്ക്കുള്ള അവശ്യസാധനങ്ങളുമായി നിരവധി വാഹനങ്ങളാണ് ദിവസങ്ങളായി റഫ ക്രോസിങ് കടക്കാന് ഈജിപ്ത് അതിര്ത്തിയില് കാത്തുകിടക്കുന്നത്. ഈജിപ്ഷ്യൻ അതിര്ത്തി നഗരമായ അൽ അരിഷിലാണ് ഈജിപ്തില് നിന്നും തുര്ക്കിയില് നിന്നുമുള്ള സഹായങ്ങളുമായി എത്തിയ ട്രക്കുകളുടെ നീണ്ടനീര കാത്തുകിടക്കുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടര്ന്ന് ഏതാനും ദിവസങ്ങളായി റഫ പാലം അടച്ചിരിക്കുകയാണ്. ഗാസയുടെ ഭാഗത്ത് നിന്നുള്ള ക്രോസിങ്ങ് ഇസ്രയേല് ആക്രമണത്തില് തകര്ന്നതായും റിപ്പോര്ട്ടുകളുണ്ടായിരുന്നു. ചെക്ക്പോസ്റ്റിലൂടെ ആര്ക്കെല്ലാം കടന്നുപോകാന് കഴിയും എന്നതില് ഹമാസ്, ഇസ്രായേല്, ഈജിപ്ത് എന്നിവര്ക്ക് വ്യത്യസ്ത നിയന്ത്രണമുണ്ട്.
ഗാസയിൽ മാനുഷിക ഇടനാഴി ഒരുക്കണമെന്ന് ലോകാരോഗ്യ സംഘടന നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഗാസയിലേക്ക് മരുന്നും വൈദ്യസഹായവും എത്തിക്കാൻ ദിവസങ്ങളായി ലോകാരോഗ്യ സംഘടനയുടെ ശ്രമിച്ചു വരികയായിരുന്നു. നിരവധി ലോകരാജ്യങ്ങളും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. വെടിനിർത്തൽ വേണമെന്നും മാനുഷിക ഇടനാഴി ഒരുക്കണമെന്നുമുള്ള ആവശ്യം പക്ഷേ ഇസ്രയേൽ നിരാകരിക്കുകയായിരുന്നു. ഹമാസ് ബന്ദികളായിക്കിയിരിക്കുന്ന ഇസ്രയേലികളെ മോചിപ്പിക്കുന്നത് വരെ ഗാസയെ ഉപരോധിക്കുന്നത് തുടരുമെന്നായിരുന്നു ഇസ്രയേൽ നിലപാട്.
ഇസ്രയേലിനെതിരെ എണ്ണ ഉപരോധമടക്കം ഏർപ്പെടുത്താൻ ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയോട് ആവശ്യപ്പെട്ട് ഇറാന്