ശുചിമുറി ഉപയോഗിക്കാന് സമ്മതിച്ചില്ല, 2 മണിക്കൂര് കാത്തുനിന്നു; വിമാനത്തില് മൂത്രമൊഴിച്ച് യുവതി

ജൂലൈ 23നാണ് സംഭവം നടന്നതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വന്നത്.

dot image

വാഷിങ്ടണ്: മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാന് എയര്ലൈന് അധികൃതര് അനുവദിക്കാത്തതിനെ തുടര്ന്ന് യാത്രാമധ്യേ വിമാനത്തില് മൂത്രമൊഴിച്ച് യുവതി. യു എസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്പിരിറ്റ് എയര്ലൈന്സിലാണു സംഭവം. വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. ജൂലൈ 23നാണ് സംഭവം നടന്നതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വന്നത്.

രണ്ട് മണിക്കൂറോളം കാത്തിരുന്നിട്ടും ശുചിമുറി ഉപയോഗിക്കാന് കഴിയാതെ വന്നതോടെയാണ് യുവതി വിമാനത്തില് മൂത്രമൊഴിച്ചത്. ശുചിമുറി ഉപയോഗിക്കാന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് എയര്ലൈന്സ് അധികൃതര് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ജൂലൈ 23ന് സ്പിരിറ്റ് എയര്ലൈന്സിലെ ഒരു യാത്രക്കാരി വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള് വിമാനത്തിന്റെ ഫ്ളോറില് മൂത്രമൊഴിച്ചു. നിങ്ങളുടെ മൂത്രത്തിനു രൂക്ഷമായ ദുര്ഗന്ധമുണ്ട്. നന്നായി വെള്ളം കുടിക്കണം', എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവന്നത്.

വിമാനത്തിന്റെ തറയില് ഇരുന്ന് മൂത്രമൊഴിക്കുന്ന സ്ത്രീ ജീവനക്കാരോട് തര്ക്കിക്കുന്നതും വീഡിയോയില് കാണാം. ഈ വീഡിയോ അലോസരപ്പെടുത്തുന്നു എന്നാണ് വീഡിയോയ്ക്കു താഴെ ഒരാള് കമന്റ് ചെയ്തത്.

dot image
To advertise here,contact us
dot image