പാവോ നുര്മി ഗെയിംസ് 2024; നീരജ് ചോപ്രയ്ക്ക് സ്വര്ണം

പാരീസ് ഒളിംപിക്സിന് മുന്പുള്ള സുപ്രധാന മത്സരമാണിത്

dot image

ടുര്ക്കു (ഫിന്ലന്ഡ്): 2024 പാവോ നുര്മി ഗെയിംസ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്ണം. 85.97 മീറ്റര് ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. പാരീസ് ഒളിംപിക്സിന് മുന്പുള്ള സുപ്രധാന മത്സരമാണിത്.

ജാവലിന് ത്രോയില് മുന്നിര താരങ്ങളെല്ലാം പങ്കെടുക്കുന്ന ഫിന്ലന്ഡിലെ ഏറ്റവും മികച്ച ട്രാക്ക് ആന്ഡ് ഫീല്ഡ് മത്സരമാണിത്. 2022ലെ പാവോ നൂര്മി ഗെയിംസില് 89.30 മീറ്റര് ദൂരം എറിഞ്ഞ് നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു. എന്നാല് കഴിഞ്ഞ വര്ഷം ഗെയിംസില് പരിക്ക് മൂലം നീരജ് മത്സരിച്ചിരുന്നില്ല.

'തല'യ്ക്ക് അങ്ങ് പോര്ച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്

ഇന്ത്യയുടെ ഒളിംപിക് സ്വര്ണ മെഡല് ജേതാവായ നീരജിന്റെ ഈ വര്ഷത്തെ മൂന്നാമത്തെ മത്സരമാണിത്. ദോഹ ഡയമണ്ട് ലീഗിനും ഫെഡറേഷന് കപ്പിനും ശേഷം ഈ വര്ഷം നീരജ് മത്സരിക്കാനിറങ്ങിയ മൂന്നാമത്തെ ചാമ്പ്യന്ഷിപ്പാണിത്. ദോഹയില് 88.36 മീറ്റര് ദൂരം താണ്ടി രണ്ടാമതായ നീരജ് കഴിഞ്ഞ മാസം ഭുവനേശ്വറില് നടന്ന ഫെഡറേഷന് കപ്പില് 82.27 ദൂരം എറിഞ്ഞ് സ്വര്ണം നേടിയിരുന്നു.

dot image
To advertise here,contact us
dot image