കണ്ണെടുക്കാതെ കുഞ്ഞ് ആരാധിക, കെട്ടിപ്പിടിച്ച് മുത്തം കൊടുത്ത് റൊണാള്ഡോ; വൈറലായി വീഡിയോ

കുഞ്ഞ് ആരാധകനെയും ചേര്ത്തു നിര്ത്തി റൊണാള്ഡോ സെല്ഫിയെടുത്തു

dot image

വാര്ത്തകളില് എന്നും ഇടംപിടിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോ. തുര്ക്കിക്കെതിരായ മത്സരത്തില് റൊണാള്ഡോയോട് താരാരാധനയേറി ആറ് പേരാണ് ഗ്രൗണ്ടിലേക്ക് ഇടിച്ചുകയറിയത്. ഗ്രൗണ്ടില് കുഞ്ഞാരാധകരും റൊണാള്ഡോയെ കാണാന് എത്തിയിരുന്നു. ആളുകള് ഗ്രൗണ്ടിലേക്ക് കയറി വന്നതില് നീരസം പ്രകടിപ്പിച്ചെങ്കിലും തന്റെ അരികിലേക്ക് ഓടിയെത്തിയ കുട്ടിയെ ചേര്ത്തു നിര്ത്തി സന്തോഷത്തോടെ സെല്ഫിക്ക് പോസ് ചെയ്യാനും ക്രിസ്റ്റ്യാനോ റൊണാള്ഡോ തയ്യാറായി.

ഗ്രൗണ്ട് സെക്യൂരിറ്റി സ്റ്റാഫിന് പിടികൊടുക്കാതെ സെല്ഫി എടുത്ത കുഞ്ഞു ആരാധകന് ഓടുമ്പോള് കാണികള്ക്ക് അതൊരു കൗതുക കാഴ്ചയായിരുന്നു. കയ്യടികളോടെയാണ് പലരും കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചത്.

മത്സരത്തിന് ദേശീയ ഗാനത്തിനായുള്ള ലൈനപ്പ് സമയത്ത് റൊണാള്ഡോയെ കണ്ടിട്ടുള്ള ഒരു കുഞ്ഞു ആരാധികയുടെ വീഡിയോയും സോഷ്യല് മീഡിയയില് വൈറലായി. പോര്ച്ചുഗലിന്റെ ഗോള് കീപ്പര് പാട്രീഷ്യോയ്ക്ക് ഒപ്പമായിരുന്നു അവള് ഗ്രൗണ്ടിലേക്ക് വന്നത്. ക്രിസ്റ്റ്യാനോയുടെ കൈപിടിച്ച് നടക്കാന് അവസരം കിട്ടിയില്ലെങ്കിലും ആ ഇതിഹാസത്തെ നേരില് കണ്ട സന്തോഷത്തില് അയാളുടെ മുഖത്ത് നിന്നും അവള് കണ്ണെടുക്കാതെ നോക്കി നിന്നു. ദേശീയ ഗാനം അവസാനിച്ചതോടെ അവളെ ചേര്ത്തു പിടിച്ചു റൊണാള്ഡോ മുത്തം നല്കി.

dot image
To advertise here,contact us
dot image