ഫ്രഞ്ച് ഓപ്പണ്; സെമിയില് വീണ് ബൊപ്പണ്ണ-എബ്ഡന് സഖ്യം

കളിമണ് കോര്ട്ടിലെ ആദ്യ ഗ്രാന്ഡ്സ്ലാം കിരീടമെന്ന ബൊപ്പണ്ണയുടെ സ്വപ്നം പൊലിഞ്ഞു

dot image

പാരീസ്: ഫ്രഞ്ച് ഓപ്പണ് സെമി ഫൈനലില് ഇന്ത്യന് താരം രോഹന് ബൊപ്പണ്ണ- ഓസ്ട്രേലിയന് താരം മാത്യു എബ്ഡന് സഖ്യം പുറത്ത്. ഇതോടെ കളിമണ് കോര്ട്ടിലെ ആദ്യ ഗ്രാന്ഡ്സ്ലാം കിരീടമെന്ന ബൊപ്പണ്ണയുടെ സ്വപ്നം പൊലിഞ്ഞു. സെമിയില് ഇറ്റാലിയന് സഖ്യം സിമോണ് ബൊലേലി- ആന്ഡ്രി വവാസൊറി സഖ്യത്തോടാണ് ഇന്തോ-ഓസീസ് സഖ്യം പരാജയപ്പെട്ടത്. സ്കോര്: 7-5, 2-6, 6-2.

കഴിഞ്ഞ ഓസ്ട്രേലിയന് ഓപ്പണ് ഫൈനലില് ഇതേ സഖ്യത്തെ തോല്പ്പിച്ചാണ് ബൊപ്പണ്ണ-എബ്ഡന് സഖ്യം കിരീടം ചൂടിയത്. എന്നാല് ഇത്തവണ ബൊപ്പണ്ണയെയും എബ്ഡനെയും പരാജയപ്പെടുത്തി ഇറ്റാലിയന് ജോഡികള് മധുരപ്രതികാരം ചെയ്തു.

രണ്ടാം തവണയാണ് ഫ്രഞ്ച് ഓപ്പണ് പുരുഷ ഡബിള്സ് സെമിയില് ബൊപ്പണ്ണ പുറത്താകുന്നത്. 2022ലെ ടൂര്ണമെന്റിലും താരം സെമിയില് വീണിരുന്നു. നേരത്തെ മിക്സഡ് ഡബിള്സിന്റെ ആദ്യ റൗണ്ടില് തന്നെ ബൊപ്പണ്ണ പുറത്തായിരുന്നു.

dot image
To advertise here,contact us
dot image