
ദോഹ: ദോഹ ഡയമണ്ട് ലീഗിൽ ഒളിംപിക് ലോകചാമ്പ്യൻ നീരജ് ചോപ്ര രണ്ടാമത്. 88.36 മീറ്റർ ദൂരം ജാവലിൻ എത്തിച്ചാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. സ്വർണം നേടിയ ജാക്കൂബ് വാദ്ലെച്ചിൻ 88.38 മീറ്റർ ദൂരത്താണ് ജാവലിൻ എത്തിച്ചത്.
മറ്റൊരു ഇന്ത്യൻ താരം കിഷോർ കുമാർ ജെന്ന ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 76.31 മീറ്റർ ദൂരമാണ് ജെന്നയ്ക്ക് ജാവലിൻ എത്തിക്കാനായത്.
പോയിന്റ് ടേബിൾ ടൈറ്റാക്കി; ഗുജറാത്തിന് മോഹ വിജയംJust 2 centimetres short... 🫣#DohaDL | #NeerajChoprapic.twitter.com/vk76pvtTPm
— Olympic Khel (@OlympicKhel) May 10, 2024
രണ്ട് തവണ ലോകചാമ്പ്യനായിട്ടുള്ള ആൻഡേഴ്സൺ പീറ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി. 86.62 മീറ്റർ ദൂരം ജാവലിൻ എത്തിക്കാൻ താരത്തിന് കഴിഞ്ഞു. പുതിയ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് ഇറങ്ങിയത്. അടുത്ത വർഷം ആരംഭിക്കുന്ന പാരിസ് ഒളിംപികിസിനായുള്ള തയ്യാറെടുപ്പായാണ് ഡയമണ്ട് ലീഗ് വിലയിരുത്തപ്പെട്ടത്.