ഇത്തവണ തൊണ്ണൂറ് മീറ്ററിന് മുകളിലെറിയും,ലക്ഷ്യം ഒളിമ്പിക്സ് സ്വർണ്ണം നിലനിർത്തുക ; നീരജ് ചോപ്ര

'ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം, 90 മീറ്ററിന് മുകളിലെറിയാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഡയമണ്ട് ലീഗിലൂടെ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ശ്രമം'

dot image

ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയപ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കൂബ് വാഡ്ലെച്ച്, മുൻ ലോക ചാമ്പ്യൻ ഗ്രെനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് തുടങ്ങി ലോകത്തിലെ മികച്ച താരങ്ങളെല്ലാം ഇക്കുറി ഡയമണ്ട് ലീഗിനുണ്ട്.

'എന്റെ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നിലനിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം, 90 മീറ്ററിന് മുകളിലെറിയാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഡയമണ്ട് ലീഗിലൂടെ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ശ്രമം ' നീരജ് ചോപ്ര പറഞ്ഞു. നിലവിൽ 89.94 മീറ്ററാണ് ചോപ്രയുടെ വ്യക്തിഗത റെക്കോർഡ്. 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്ററെറിഞ്ഞാണ് നീരജ് ഗോൾഡ് മെഡൽ നേടിയത്. ഇന്ത്യൻ അത്ലറ്റിക് ചരിത്രത്തിലെ ആദ്യ ഗോൾഡ് മെഡൽ കൂടിയായിരുന്നു അത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഡയമണ്ട് ലീഗ്, കോമൺ വെൽത്ത്, വേൾഡ് ചാമ്പ്യൻഷിപ്പ്, എല്ലാ കിരീടങ്ങളും ഇതിനകം തന്നെ താരം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image