
ഡൽഹി: നാല് മാസത്തിനുള്ളിൽ വരുന്ന പാരിസ് ഒളിംപിക്സിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. 35കാരനായ മലയാളി താരം പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കളത്തിൽ പുറത്തെടുക്കുന്നത്. ഇനിയും എത്ര കാലം ഇന്ത്യൻ താരമായി തുടരുമെന്ന് താരം വ്യക്തമാക്കുന്നില്ല. എങ്കിലും ഭാവിയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനാകണമെന്നാണ് മലയാളി താരത്തിന്റെ ആഗ്രഹം.
പാരിസ് ഒളിംപിക്സ് തന്നെ സംബന്ധിച്ചടത്തോളം ഏറെ നിർണായകമാണ്. ഇത്തവണത്തെ ഒളിംപിക്സ് കടന്നാൽ വീണ്ടുമൊരിക്കൽ കൂടെ നാല് വർഷം കാത്തിരിക്കാൻ തനിക്ക് കഴിയില്ല. ഇത്തവണ സുവർണ നേട്ടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. മറ്റു തീരുമാനങ്ങൾ അതിന് ശേഷമെ ഉണ്ടാകു. പാരിസ് ഒളിംപിക്സോടെ തന്റെ കരിയർ അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ശ്രീജേഷ് പ്രതികരിച്ചു.
കാത്തിരിപ്പ് തുടരുന്നു; ഇത്തവണ കപ്പുയർത്താൻ റോയൽ ചലഞ്ചേഴ്സിന് കഴിയുമോ?കരിയർ എപ്പോൾ അവസാനിക്കുന്നവോ അതിന് ശേഷം ഒരു ഇടവേളയെടുക്കും. ഒരു താരമെന്നതിൽ നിന്നും മറ്റൊരു റോളിലേക്ക് പോകാൻ തനിക്ക് സമയം വേണം. ഒരുപക്ഷേ ഒരു അസിസ്റ്റന്റ് കോച്ച്, ഗോൾ കീപ്പിംഗ് കോച്ച് എന്നീ റോളുകളാണ് താൻ പരിഗണിക്കുന്നത്. 2036ലോ 2040ലോ തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമെന്നും താരം വ്യക്തമാക്കി.