
പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ സ്വാതിക് സായിരാജ് റെങ്കിറഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചെെനയുടെ ലീ ജെ-ഹുയി, യാങ് പോ-ഹ്സാൻ സഖ്യത്തെയാണ് ഇന്ത്യൻ സംഘം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്കോർ 21-11, 21-17.
മത്സരത്തിൽ ഒരിക്കൽ പോലും സ്വാതിക്-ചിരാഗ് സഖ്യത്തിന് വെല്ലുവിളി ഉയർത്താൻ ചൈനീസ് സംഘത്തിന് കഴിഞ്ഞില്ല. വെറും 37 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു.
അവസാന പന്തിൽ റിച്ച ഘോഷ് റൺഔട്ട്; റോയൽ ചലഞ്ച് മറികടന്ന് ക്യാപിറ്റൽസ് പ്ലേ ഓഫിൽഇത് രണ്ടാം തവണയാണ് സ്വാതിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്നത്. മുമ്പ് 2021ൽ ഇന്ത്യൻ സംഘം ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കിയിരുന്നു. 2109 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ റണ്ണറപ്പുകളാകാനും സ്വാതികിനും ചിരാഗിനും കഴിഞ്ഞു. സീസണിൽ ഇന്ത്യൻ സംഘത്തിന്റെ ആദ്യ കിരീട നേട്ടമാണിത്.