ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു

ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ ഷെല്ലി നേടിയിട്ടുണ്ട്.

dot image

കിംഗ്സ്റ്റൺ: ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻ ഫ്രെയ്സർ വിരമിക്കുന്നു. പാരിസ് ഒളിംപിക്സിന് ശേഷമാവും ഫ്രെയ്സർ വിരമിക്കുക. 37കാരിയായ താരം എക്കാലത്തെയും മികച്ച സ്പ്രന്റർമാരിൽ ഒരാളാണ്. 2008, 2012 ഒളിംപിക്സുകളിൽ 100 മീറ്റർ ഓട്ടത്തിൽ ഷെല്ലി ഫ്രെയ്സറാണ് ചാമ്പ്യൻ.

2020ൽ ടോക്കിയോ ഒളിംപിക്സ് റിലേയിൽ 4*100 മീറ്ററിൽ ഷെല്ലി ഫ്രെയ്സർ സുവർണ നേട്ടം സ്വന്തമാക്കിയിരുന്നു. ഒളിംപിക്സ് വേദികളിൽ മൂന്ന് സ്വർണം ഉൾപ്പടെ എട്ട് മെഡലുകൾ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് 10 സ്വർണം ഉൾപ്പടെ 15 മെഡലുകൾ ഷെല്ലി നേടിയിട്ടുണ്ട്. അതിൽ അഞ്ച് തവണ 100 മീറ്റർ ഓട്ടത്തിലാണ് ഷെല്ലി സുവർണ നേട്ടം ആഘോഷിച്ചത്.

വിരാട് കോഹ്ലി മുതൽ ഉൻമുക്ത് ചന്ദ് വരെ; അണ്ടർ 19 ലോകകപ്പിലെ വിജയപരാജയങ്ങൾ

താൻ ഇപ്പോൾ തുടർച്ചയായി പരിശീലനത്തിന് പോകുന്നില്ല. തന്റെ കുഞ്ഞിന് ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണ്. 2008ൽ താൻ വിവാഹിതയായി. എങ്കിലും തന്റെ പങ്കാളി തനിക്കു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ചു. ഇപ്പോൾ തന്റെ പിന്തുണ കുടുംബത്തിന് ആവശ്യമാണെന്നും ഷെല്ലി വ്യക്തമാക്കി.

dot image
To advertise here,contact us
dot image