ഇന്ത്യൻ ഹോക്കി ടീം താരത്തിനെതിരെ പോക്സോ നിയമപ്രകാരം കേസ്

2021ൽ അർജുന അവാർഡ് ജേതാവായ താരം കഴിഞ്ഞ ഇടയ്ക്കാണ് പഞ്ചാബ് പൊലീസിൽ ഡി സി പി ആയത്.

dot image

ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം താരവും അർജുന അവാർഡ് ജേതാവുമായ വരുൺ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്. പ്രായപൂർത്തിയാകാത്ത സമയത്ത് പലതവണ പീഡിപ്പിച്ചെന്ന വനിതയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പൊലീസാണ് ഇന്ത്യൻ ഹോക്കി ടീമിലെ പ്രതിരോധ താരമായ വരുണിനെതിരെ കേസെടുത്തിരിക്കുന്നത്.

2018ൽ തനിക്ക് 17 വയസായിരുന്ന സമയത്ത് വരുൺ തനിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയക്കുമായിരുന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ പല സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി ഉപയോഗിച്ചു. അന്ന് സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വരുൺ ബെംഗളൂരുവിൽ പരിശീലനത്തിലായിരുന്നു. അപ്പോഴാണ് തന്നെ വരുൺ പരിചയപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

സിംബാബ്വെയിൽ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യ; അഞ്ച് മത്സരങ്ങൾ

2021ൽ അർജുന അവാർഡ് ജേതാവായ വരുൺ കഴിഞ്ഞ ഇടയ്ക്കാണ് പഞ്ചാബ് പൊലീസിൽ ഡി സി പി ആയത്. ഹിമാചൽപ്രദേശ് സ്വദേശിയായ വരുൺ കുമാർ 2017ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ വരുൺ അംഗമാണ്. താരം ഇപ്പോൾ ഭുവനേശ്വറിൽ ദേശീയ ടീമിനൊപ്പം പരിശീലനത്തിലാണ്.

dot image
To advertise here,contact us
dot image