/sports-new/other-sports/2024/01/21/satwik-chirag-lose-to-korean-duo-mens-doubles-final-of-india-open-2024-final-badminton

ഇന്ത്യന് ഓപ്പണ്; ഫൈനലില് പൊരുതിവീണ് സാത്വിക്-ചിരാഗ് സഖ്യം, കിരീടം കൊറിയയ്ക്ക്

21-15, 11-21, 18-21 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്

dot image

ന്യൂഡല്ഹി: ഇന്ത്യന് ഓപ്പണ് ഫൈനലില് പൊരുതിവീണ് സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം. ഞായറാഴ്ച നടന്ന ഫൈനലില് നിലവിലെ ലോക ചാമ്പ്യന്മാരായ കൊറിയയുടെ സിയോ സ്യൂങ് ജെ- കാങ് മിന് ഹ്യുക്ക് സഖ്യത്തോടാണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തിനൊടുവില് 21-15, 11-21, 18-21 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ കിരീടമണിഞ്ഞത്.

ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു നിന്ന മത്സരത്തില് ഒരു സെറ്റിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ലോക ചാമ്പ്യന്മാര്ക്കെതിരെ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ആവര്ത്തിച്ച് പിഴവുകള് വരുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

'ബലോന് ദ് ഓറി'ന്റെയും 'ഫിഫ ദ ബെസ്റ്റി'ന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: ക്രിസ്റ്റ്യാനോ റൊണാള്ഡോ

ഈ വര്ഷം രണ്ടാം തവണയാണ് ഇന്ത്യയുടെ മുന്നിര പുരുഷ ഡബിള്സ് ജോഡികളായ സാത്വിക്- ചിരാഗ് സഖ്യം ഫൈനലില് പരാജയപ്പെടുന്നത്. നേരത്തെ 2024 മലേഷ്യ ഓപ്പണ് ഫൈനലിലും ഇന്ത്യന് സഖ്യം പരാജയം വഴങ്ങിയിരുന്നു. സെമി ഫൈനലില് കാങ് മിന് ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെ തന്നെ കീഴ്പ്പെടുത്തിയാണ് സാത്വിക്- ചിരാഗ് മലേഷ്യന് ഓപ്പണ് ഫൈനലിലെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us