ചരിത്രം; മലേഷ്യ ഓപ്പണില് സ്വാതിക്-ചിരാഗ് സഖ്യം ഫൈനലില്

നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു ഇന്ത്യന് സഖ്യത്തിന്റെ വിജയം

dot image

ക്വാലാലംപൂര്: ചരിത്രമെഴുതി സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യയുടെ മുന്നിര പുരുഷ ഡബിള്സ് ജോഡികളായ സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും മലേഷ്യന് ഓപ്പണ് ബാഡ്മിന്റണില് ഫൈനലിലേക്ക് യോഗ്യത നേടി. വിജയത്തോടെ മലേഷ്യന് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന് പുരുഷ ജോഡിയെന്ന ബഹുമതിയും സാത്വിക്-ചിരാഗ് സഖ്യത്തെ തേടിയെത്തി.

ലോക ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയുടെ കാങ് മിന് ഹ്യൂക്ക്-സിയോ സ്യൂങ് ജെ സഖ്യത്തെയാണ് സെമി ഫൈനലില് ഇന്ത്യന് സഖ്യം തകര്ത്തെറിഞ്ഞത്. നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു ഇന്ത്യയുടെ വിജയം. സ്കോര്: 21-18, 22-20.

മലേഷ്യ ഓപ്പൺ; സ്വാതിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ

രണ്ടാം ഗെയിമിലെ തകര്പ്പന് തിരിച്ചുവരവിലൂടെയാണ് ലോക രണ്ടാം നമ്പറായ സാത്വിക്-ചിരാഗ് സഖ്യം വിജയമുറപ്പിച്ചത്. രണ്ടാം ഗെയിമില് ആറ് ഗെയിം പോയിന്റുകളാണ് ഇന്ത്യന് ജോഡി സ്വന്തമാക്കിയത്. 14-20ന് പിന്നിലായ ഇന്ത്യ തുടര്ച്ചയായി എട്ട് പോയിന്റും നേടി ഗെയിമും മത്സരവും സ്വന്തമാക്കിയത്. ചൈനീസ് സഖ്യമായ വാങ്ലിയാങ്ങിനോടോ അല്ലെങ്കില് ജാപ്പനീസ് ജോഡികളായ കൊബയാഷി-ഹോക്കി എന്നിവരോടോ ആണ് ഫൈനലില് സാത്വിക്-ചിരാഗ് സഖ്യം ഏറ്റുമുട്ടുക.

dot image
To advertise here,contact us
dot image