ചൈന മാസ്റ്റേഴ്സില് കിരീട നഷ്ടം; ഫൈനലില് പൊരുതി വീണ് സാത്വിക്-ചിരാഗ് സഖ്യം

ചൈനീസ് സഖ്യത്തോടാണ് തോല്വി വഴങ്ങിയത്.

dot image

ഷെന്ഷെന്: ചൈന മാസ്റ്റേഴ്സ് സൂപ്പര് 750 ബാഡ്മിന്റണ് ഫൈനലില് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് തോല്വി. ലോക ഒന്നാം നമ്പറായ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യത്തോടാണ് ഏഷ്യന് ഗെയിംസിലെ സ്വര്ണമെഡല് ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം തോറ്റത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന് സഖ്യം പൊരുതിവീണത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട സാത്വിക്-ചിരാഗ് സഖ്യം രണ്ടാം സെറ്റ് നേടി തിരിച്ചുവന്നിരുന്നു. എന്നാല് മൂന്നാം സെറ്റ് സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്കോര്: 19-21, 21-18, 21-19.

ഇന്ത്യയുടെ മുന്നിര പുരുഷ ഡബിള്സ് ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം മികച്ച പ്രകടനമാണ് ഈ വര്ഷം പുറത്തെടുക്കുന്നത്. ഏഷ്യന് ചാമ്പ്യന്ഷിപ്പ്, ഇന്തോനേഷ്യ സൂപ്പര് 1000, കൊറിയ സൂപ്പര് 500, സ്വിസ് സൂപ്പര് 300 പോരാട്ടങ്ങളില് ഇത്തവണ കിരീടം സ്വന്തമാക്കാന് ഇരുവരും ചേര്ന്ന സഖ്യത്തിന് സാധിച്ചിരുന്നു.

dot image
To advertise here,contact us
dot image