റിങ്കു ദ ഫിനിഷര്; ഓസീസിനെതിരായ ആദ്യ ടി20യില് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് വിജയം

209 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ബോള് ബാക്കിയിരിക്കെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു

dot image

വിശാഖപട്ടണം: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യക്ക് നാടകീയ വിജയം. 209 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ബോള് ബാക്കിയിരിക്കെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു. 2 വിക്കറ്റിനായിരുന്നു ഇന്ത്യന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 208 റണ്സ് നേടി. ഓസീസിനായി ജോഷ് ഇന്ഗ്ലിസ് അന്പത് പന്തില് 110 റണ്സ് നേടി. 41 പന്തില് 52 റണ്സെടുത്ത സ്റ്റീവ് സ്മിത്തും ഓസീസിനായി തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയ്യും ഓരോ വിക്കറ്റ് വീതം നേടി. സ്റ്റീവ് സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടാക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില് തന്നെ ഓപ്പണര്മാരെ നഷ്ടമായി. ഓപ്പണര് റുതുരാജ് ഗെയ്ക്വാദ് ഒരു പന്ത് പോലും നേരിടാതെ റൗണ്ണട്ടായി. 21 റണ്സോടെ യശ്വസി ജയ്സ്വാളും കൂടാരം കയറി. മൂന്നാം വിക്കറ്റില് ക്യാപ്റ്റന് സൂര്യകുമാര് യാദവും ഇഷാന് കിഷനും നേടിയ 112 റണ്സ് കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

സൂര്യകുമാര് യാദവ് 42 പന്തില് 80 റണ്സ് നേടി. ഇഷാന് കിഷന് 39 പന്തില് 58 റണ്സെടുത്തു. അവസാന ഓവറുകളില് ആഞ്ഞടിച്ച റിങ്കു സിങ്ങാണ് ഇന്ത്യയ്ക്ക് വിജയമൊരുത്തിയത്. 14 പന്തില് 22 റണ്സായിരുന്നു റിങ്കുസിങ്ങിന്റെ സമ്പ്യാദം. കളി തീരാന് ഒരു ബോള് ശേഷിക്കെ സീയാന് അബോട്ടിനെ സിക്സറിന് പായിച്ച് റിങ്കു സിങ്ങ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image