/sports-new/other-sports/2023/10/04/india-into-the-final-asian-games-hockey

'ഹോക്കി ഹീറോസ്'; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസിലെ സുവർണ നേട്ടത്തിന് ഇന്ത്യയ്ക്ക് ഇനി ഒരു ജയം മാത്രം മതി

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പടയോട്ടം തുടരുന്നു. ഇന്ന് നടന്ന സെമിയിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ച് ഇന്ത്യ സുവർണ മെഡൽ പോരാട്ടത്തിന് യോഗ്യത നേടി. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ ജയം. തോൽവി അറിയാതെയാണ് ഇന്ത്യ സുവർണ പോരാട്ടത്തിന് യോഗ്യത നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇതുവരെ നടന്ന എല്ലാ മത്സരങ്ങളിലും കണ്ട ഇന്ത്യൻ ആധിപത്യം സെമിയിലും തുടർന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഇന്ത്യ ഗോൾ വേട്ട തുടങ്ങി. ഹർദിക്ക് സിംഗാണ് ആദ്യ ഗോൾ നേടിയത്. 11-ാം മിനിറ്റിൽ ഗോൾ മെഷിൻ മൻദീപ് സിംഗ് രണ്ടാം ഗോൾ സ്കോർ ചെയ്തു. ഇതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു. 15-ാം മിനിറ്റിൽ ലളിത് കുമാർ ഉപാധ്യ ഇന്ത്യയുടെ ലീഡ് 3-0 ആക്കി ഉയർത്തി. പക്ഷേ കഥ മാറിയത് കൊറിയ തിരിച്ചടിക്കാൻ തുടങ്ങിയതോടെയാണ്. 17,20 മിനിറ്റുകളിൽ മഞ്ചെ ജംഗ് ഇന്ത്യൻ വല ചലിപ്പിച്ചു. ഇതോടെ സ്കോർ ബോർഡ് 3-2 എന്നായി.

24-ാം മിനിറ്റിൽ അമിത് രോഹിദാസ് വല ചലിപ്പിച്ചതോടെ ഇന്ത്യ 4-2ന് മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസവും ഈ ഗോൾ ആയിരുന്നു. 42-ാം മിനിറ്റിൽ മഞ്ചെ ജംഗ് തന്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ ഇന്ത്യ വീണ്ടും ഭയന്നു. മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 4-3. അവസാന 15 മിനിറ്റ് ശ്വാസം അടക്കി പിടിച്ചാണ് ഇന്ത്യൻ ആരാധകർ കണ്ടിരുന്നത്. 54-ാം മിനിറ്റിൽ അഭിഷേക് അഞ്ചാം ഗോൾ സ്കോർ ചെയതപ്പോഴാണ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായത്. അവസാന ആറ് മിനിറ്റ് കൊറിയൻ സംഘത്തിന് മറുപടി ഗോളുകൾക്ക് തികയാതെ വന്നപ്പോൾ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us