'സിൽവർ വിമൻ'; ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി

മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുന്നു

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ റിലേയിൽ ഇന്ത്യൻ സംഘത്തിന് വെള്ളി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന് എന്നിവരടങ്ങിയ സംഘമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 4*400 മീറ്റർ റിലേയിൽ മൂന്ന് മിനിറ്റും 27 സെക്കന്റും 85 മില്ലി സെക്കന്റുമെടുത്ത് ഇന്ത്യൻ വനിതകൾ ഫിനിഷിങ് പോയിന്റിൽ ഓടിയെത്തി.

പുരുഷ വിഭാഗം റിലേയിൽ ഇന്ത്യൻ സംഘം സ്വർണം നേടി. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് സുവർണ മെഡൽ നേടിത്തന്നത്.

ഏഷ്യൻ ഗെയിംസ് 11 ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ മെഡൽ നേട്ടം 81ലേക്ക് എത്തി. 18 സ്വർണം ഉൾപ്പടെയാണ് ഇന്ത്യൻ നേട്ടം. 31 വെള്ളിയും 32 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടിക്കഴിഞ്ഞു. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image