സിൽവർ സ്മൈൽ; ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഹർമിലൻ ബെയിൻസിന് വെള്ളി

2002ലെ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്ന മാധുരി സിങ്ങിന്റെ മകളാണ് ഹർമിലൻ

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 800 മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യയുടെ ഹർമിലൻ ബെയിൻസിന് വെള്ളി. രണ്ട് മിനിറ്റും മൂന്ന് സെക്കന്റും 75 മില്ലി സെക്കന്റുമെടുത്തുമാണ് ഹർമിലൻ ഫിനിഷിങ് പോയിന്റിലെത്തിയത്. ആദ്യ 400 മീറ്റർ പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ഹർമിലൻ. എന്നാൽ അവസാന റൗണ്ടുകളിൽ ഹർമിലൻ മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു.

2002ലെ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്ന മാധുരി സിങ്ങിന്റെ മകളാണ് ഹർമിലൻ. രണ്ട് പതിറ്റാണ്ടിന് ശേഷം ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. പഞ്ചാബ് സ്വദേശിയാണ് 25കാരിയായ ഹർമിലൻ.

ഏഷ്യൻ ഗെയിംസ് 11 ദിനം പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ മെഡൽ നേട്ടം 81ലേക്ക് ഉയർന്നു. 18 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെയാണ് ഇന്ത്യൻ താരങ്ങളുടെ നേട്ടം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ വേട്ടയാണിത്. പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image