/sports-new/other-sports/2023/09/26/indias-stunning-victory-over-singapore-in-hockey

രാജകീയം ഹോക്കി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ സിംഗപ്പൂരിനെ തകർത്തു

ആദ്യ പകുതിയിൽ ഇന്ത്യ ആറ് ഗോളുകൾക്ക് മുന്നിലെത്തി

dot image

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പ്രതാപകാലം ഓർമ്മിപ്പിച്ച് ഇന്ത്യൻ പ്രകടനം. ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 16 ഗോളിന് തോൽപ്പിച്ചതിന് പിന്നാലെ സിംഗപ്പൂരിനെയും ഇന്ത്യ തകർത്തു. ഇത്തവണ ഒരു ഗോൾ മാത്രമാണ് ഇന്ത്യൻ ടീം വഴങ്ങിയത്. നേടിയത് 16 ഗോളുകൾ. ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ ഇന്ത്യ ഗോളടി തുടങ്ങി. മൻദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോൾ വല ചലിപ്പിച്ചത്. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിന് ലീഡ് ചെയ്തു.

രണ്ടാം പകുതി മുതലാണ് ഇന്ത്യയുടെ ഗോൾവേട്ട തുടങ്ങിയത്. 15-ാം മിനിറ്റിൽ ലളിത് ഉപാധ്യ ഗോൾ രണ്ടാക്കി. 21-ാം മിനിറ്റിൽ ഗുജറന്ത് സിംഗ് ലീഡ് വീണ്ടും ഉയർത്തി. 22-ാം മിനിറ്റിൽ സുമിതും 23-ാം മിനിറ്റിൽ നായകൻ ഹർമ്മൻപ്രീത് സിംഗും ഗോളുകൾ നേടി. 30-ാം മിനിറ്റിൽ അമിത് രോഹിദാസിന്റെ ഗോളോടെയാണ് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചത്. രണ്ട് ക്വാർട്ടറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ 6-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ 37-ാം മിനിറ്റിൽ വീണ്ടും ഗോൾ പിറന്നു. ഇത്തവണ മൻപ്രീത് തന്റെ രണ്ടാം ഗോൾ നേടി. 38-ാം മിനിറ്റിൽ ഷംസീർ സിംഗ് ആയിരുന്നു ഗോൾ നേടിയത്. 39-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗ് 40-ാം മിനിറ്റിൽ ഹാട്രിക് ഗോൾ പൂർത്തിയാക്കി. 42-ാം മിനിറ്റിൽ നായകന്റെ നാലാം ഗോൾ പിറന്നു.

മൂന്ന് ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 11 ഗോളുകൾക്ക് മുന്നിലായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. 50-ാം മിനിറ്റിൽ മൻദീപ് സിംഗിന്റെ ഹാട്രിക് ഗോൾ. 51-ാം മിനിറ്റിൽ അഭിഷേക് രണ്ട് തവണ വലകുലുക്കി. ഇന്ത്യ 14 ഗോളുകൾക്ക് മുന്നിൽ. ഒടുവിൽ 53-ാം മിനിറ്റിൽ സിംഗപ്പൂർ ആശ്വാസ ഗോൾ നേടി. 55-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഇരട്ട ഗോളുമായി വരുൺ കുമാറും ഇന്ത്യൻ ടീമിന് തന്റെ സംഭാവന നൽകി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us