യു എസ് ഓപ്പൺ; പുരുഷവിഭാഗം ഫൈനലിൽ ജോക്കോവിച്ച്- മെദ്വദേവ് പോരാട്ടം

നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ് ഫൈനലിൽ കടന്നത്.

യു എസ് ഓപ്പൺ; പുരുഷവിഭാഗം ഫൈനലിൽ  ജോക്കോവിച്ച്- മെദ്വദേവ് പോരാട്ടം
dot image

ന്യുയോർക്: യു എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ, നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഏറ്റുമുട്ടുക റഷ്യയുടെ ഡാനിൽ മെദ്വദേവിനോട്. ഞായറാഴ്ചയാണ് ഫൈനല്.

നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്വദേവ് ഫൈനലിൽ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്വദേവ് അൽകരാസിനെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റും നേടി മേല്ക്കൈ വ്യക്തമാക്കിയ മെദ്വദേവിനെതിരേ മൂന്നാം സെറ്റില് അൽകരാസ് തിരിച്ചടിച്ചു. എന്നാല് നാലാം സെറ്റും നേടി റഷ്യന് താരം ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. സ്കോര്: 6-3, 6-1, 3-6, 6-3. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്വദേവ്. അന്നും ഫൈനലില് ജോക്കോവിച്ചായിരുന്നു എതിരാളി.

സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. സ്കോർ 6-3, 6-2, 7-6. പത്താം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പൺ ഫൈനലിലെത്തുന്നത്.

24ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാകും ജോക്കോവിച്ച് ഫൈനലിനിറങ്ങുക. 36 കാരനായ ജോക്കോവിച്ച് യു എസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കിരീടം നേടിയാല് മാര്ഗരറ്റ് കോര്ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്ഡ്സ്ലാം കിരീടങ്ങള് നേടിയ താരത്തിനുള്ള റെക്കോഡ് ജോക്കോവിച്ചും സ്വന്തമാക്കും. മെദ്വദേവിന് ഇത് അഞ്ചാം ഗ്രാൻഡ് സ്ലാം ഫൈനലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us