'മെസി സംഘം' ഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ്പയുടെ കലാശപ്പോരിന്

ഹൂലിയന് ആല്വരെസും ലയണല് മെസ്സിയും അര്ജന്റീനയ്ക്കായി ഗോളുകള് നേടി

dot image

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റില് അര്ജന്റീന ഫൈനലില്. എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് കനേഡിയന് സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാര് ഫൈനലില് കടന്നത്. ഹൂലിയന് ആല്വരെസും ലയണല് മെസ്സിയും അര്ജന്റീനയ്ക്കായി ഗോളുകള് നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്ജന്റീന ഫൈനലില് നേരിടും.

മത്സരത്തിന്റെ തുടക്കം മുതല് പന്ത് അര്ജന്റീനന് താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില് ആദ്യ ഗോള് പിറന്നു. റോഡ്രിഗോ ഡി പോള് നല്കിയ പാസുമായി മുന്നേറിയ ഹൂലിയന് ആല്വരെസ് അനായാസം പന്ത് വലയിലാക്കി. ആദ്യ പകുതിയില് അര്ജന്റീന പിന്നീടും അവസരങ്ങള് സൃഷ്ടിച്ചെങ്കിലും ഗോള് വന്നില്ല.

യൂറോയിൽ സ്പാനിഷ് ഫൈനൽ; ഫ്രഞ്ച് സംഘം വീണു

രണ്ടാം പകുതിയെ ധന്യമാക്കിയത് മെസ്സിയുടെ ഗോളാണ്. ഈ കോപ്പയില് ഇതാദ്യമായാണ് മെസ്സി ഗോള് നേടുന്നത്. എന്സോ ഫെര്ണാണ്ടസ് നല്കിയ പാസിലാണ് ഗോള് പിറന്നത്. രണ്ടാം പകുതിയില് അവസാന മിനിറ്റുകളില് ചില കനേഡിയന് ആക്രമണങ്ങള് ഉണ്ടായെങ്കിലും വലചലിപ്പിക്കാനായില്ല. ഇതോടെ തുടര്ച്ചയായ രണ്ടാം തവണയും ലിയോയുടെ സംഘം കോപ്പയുടെ ഫൈനല് കളിക്കും.

dot image
To advertise here,contact us
dot image