
ന്യൂജഴ്സി: കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റില് തുടര്ച്ചയായ രണ്ടാം തവണയും അര്ജന്റീന ഫൈനലില് കടന്നരിക്കുകയാണ്. ഈ ടൂര്ണമെന്റോടെ ലയണല് മെസ്സിയുടെ അന്താരാഷ്ട്ര കരിയറിന് അവസാനമാകുമോയെന്നാണ് ഫുട്ബോള് ലോകത്തെ ചര്ച്ചാ വിഷയം. ഇക്കാര്യത്തില് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരം.
ഇത് തന്റെ അവസാന മത്സരങ്ങളെന്ന് തനിക്കറിയാം. താന് പൂര്ണമായും ഈ മത്സരങ്ങള് ആസ്വദിക്കുന്നു. രണ്ടാമതും കോപ്പ അമേരിക്ക ഫൈനലില് എത്തുകയെന്നത് ഒരിക്കലും എളുപ്പമല്ല. അര്ജന്റീനയുടെ താരങ്ങള്ക്കെല്ലാവര്ക്കും മത്സരം ആസ്വദിക്കണം. മത്സരത്തില് എല്ലാ നിമിഷങ്ങളും എല്ലാവരും ആസ്വദിക്കുന്നുണ്ടെന്നും ലയണല് മെസ്സി വ്യക്തമാക്കി.
'മെസി സംഘം' ഫൈനലിൽ; തുടർച്ചയായ രണ്ടാം തവണയും അർജന്റീന കോപ്പയുടെ കലാശപ്പോരിന്കോപ്പ അമേരിക്ക സെമിയിൽ എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കിയാണ് അർജന്റീന ഫൈനലിൽ എത്തിയത്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസ്സി ആദ്യ ഗോൾ വലയിലെത്തിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമാകാനും മെസ്സിക്ക് കഴിഞ്ഞു. ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കി.