അന്നൊരിക്കൽ...; ലയണൽ മെസ്സി അനുഗ്രഹിച്ച സ്പാനിഷ് സൂപ്പർ താരം

ഈ കുഞ്ഞുതാരം ആരെന്നുള്ള ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്

dot image

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജർമ്മനിയെ നേരിടുകയാണ് സ്പെയിൻ. അതിനിടെ സ്പാനിഷ് സംഘത്തിലൊരു താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്. അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമാണ് ചിത്രങ്ങളില് ഈ കുഞ്ഞുതാരം. ഇതാരെന്നുള്ള ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

സ്പാനിഷ് കൗരമാര താരം ലമിൻ യമാലാണ് ലയണൽ മെസ്സിക്കൊപ്പം ചിത്രങ്ങളിലുള്ളത്. അന്ന് മെസ്സിക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. ലമിൻ യമാലിന്റെ പ്രായം വെറും അഞ്ച് മാസവും. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ താരമായിരുന്നു അന്ന് ലയണൽ മെസ്സി. വർഷങ്ങൾക്ക് ശേഷം ലമിൻ യമാലും ബാഴ്സയിൽ കളിക്കുന്നു.

ഓസീസ് നടത്തിയ 10 ചതികൾ കാണൂ; സുനിൽ ഗാവസ്കർ

യൂറോ കപ്പിന്റെ ക്വാർട്ടറിൽ 63 മിനിറ്റ് നേരമാണ് ലമിൻ യമാൽ കളത്തിലുണ്ടായിരുന്നത്. സ്പെയ്നിനായി ഡാനി ഒൾമോ ആദ്യ ഗോൾ നേടിയപ്പോൾ അസിസ്റ്റ് നൽകിയത് യമാലാണ്. പിന്നാലെ ജർമ്മൻ സംഘം പോരാട്ടം കടുപ്പിച്ചു. ഒടുവിൽ 89-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമ്മൻ സംഘം സമനില പിടിച്ചു.

dot image
To advertise here,contact us
dot image