
ഡൂസൽഡോർഫ്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഫ്രാൻസ് ക്വാർട്ടറിൽ. ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശനം. മത്സരം 80 മിനിറ്റ് പിന്നിടുമ്പോഴും ഗോൾരഹിതമായിരുന്നു. 85-ാം മിനിറ്റിൽ കോളോ മുവാനിയുടെ ഷോട്ടിൽ ജാൻ വെർട്ടോംഗന്റെ സെൽഫ് ഗോളാണ് ഫ്രാൻസിനെ ക്വാർട്ടറിലേക്ക് കടത്തിയത്. ബെൽജിയം ടൂർണമെന്റിൽ നിന്ന് പുറത്തായി.
ആദ്യ പകുതിയിൽ ബെൽജിയത്തേക്കാൾ നേരിയ മുൻതൂക്കം ഫ്രഞ്ച് സംഘത്തിനായിരുന്നു. 60 ശതമാനം പന്തടക്കവും ഷോട്ടുകളുടെ എണ്ണത്തിലും ഫ്രാൻസ് മുന്നിട്ടുനിന്നു. ബെൽജിയത്തിന് ഒരു ഷോട്ട് മാത്രമാണ് ആദ്യ പകുതിയിൽ കളിക്കാനായത്. എങ്കിലും ഫ്രഞ്ച് സംഘത്തിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ബെൽജിയത്തിന് കഴിഞ്ഞു. ഫ്രാൻസ് താരങ്ങളായ ആന്റോണിയ ഗ്രീസ്മാൻ, ഒറെലിയന് ചൗമെനി, അഡ്രിയൻ റാബിയോട്ട് എന്നിവർ ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് കണ്ടു.
അശ്ലീല ആംഗ്യം കാണിച്ചു?; ജൂഡ് ബെല്ലിങ്ഹാമിനെതിരെ അന്വേഷണംരണ്ടാം പകുതിയിൽ ഇരുടീമുകളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ബെൽജിയം മുന്നേറ്റങ്ങൾ കുറവായിരുന്നു. എന്നാൽ ഫ്രാൻസ് ആക്രമണങ്ങളെ പ്രതിരോധിച്ചു. പക്ഷേ 85-ാം മിനിറ്റിൽ കാര്യങ്ങൾ കൈവിട്ടുപോയി. ഫ്രാൻസിന്റെ പകരക്കാരൻ താരം റന്ഡല് കോളോ മുവാനിയുടെ ഷോട്ട് ബെൽജിയം താരം ജാൻ വെർട്ടോംഗന്റെ കാൽമുട്ട് വഴി ഗോൾപോസ്റ്റിലേക്ക് കടന്നുപോയി. എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിലായി. അവശേഷിച്ച സമയത്ത് തിരിച്ചടിക്കാൻ ബെൽജിയത്തിന് കഴിയാതിരുന്നതോടെ ഫ്രാൻസ് ക്വാർട്ടറിലേക്കും ബെൽജിയം തിരികെ മടങ്ങാനും വിധിക്കപ്പെട്ടു.