വിനീഷ്യസിന്റെ ഗോൾ, നെയ്മറിന്റെ ആവേശം; തരംഗമായി വീഡിയോ

35-ാം മിനിറ്റിലാണ് വിനീഷ്യസ് ആദ്യ ഗോൾ നേടുന്നത്.

dot image

നെവാഡ: കോപ്പ അമേരിക്കയിൽ ഗംഭീര വിജയത്തോടെ ബ്രസീൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഞ്ഞപ്പട പരാഗ്വയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. എന്നാൽ വിനീഷ്യസിന്റെ ആദ്യ ഗോളിന് സൂപ്പർതാരം നെയ്മറിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

35-ാം മിനിറ്റിലാണ് വിനീഷ്യസ് ആദ്യ ഗോൾ നേടുന്നത്. പക്വറ്റയുടെ പാസുമായി മുന്നേറിയ വിനി മഞ്ഞപ്പടയ്ക്കായി വലകുലുക്കി. ഈ സമയം ഗ്യാലറിയിൽ ഉണ്ടായിരുന്ന നെയ്മർ ജൂനിയർ ഗോൾ നേട്ടം ആവേശത്തോടെ ആഘോഷിക്കുന്നുണ്ടായിരുന്നു. പിന്നാലെ 43-ാം മിനിറ്റിൽ റോഡ്രിഗോയുടെ ഷോട്ട് പരാഗ്വ ഗോളി തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ സാവിയോ വലയിലാക്കി.

ഒരു വർഷത്തിൽ മൂന്നാം ഫൈനൽ, ഇത്തവണ...; തുറന്നുപറഞ്ഞ് ദ്രാവിഡ്

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ വീണ്ടും ഗോൾവല ചലിപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ ബ്രസീൽ സംഘത്തിന് എതിരില്ലാത്ത മൂന്ന് ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു. രണ്ടാം പകുതിയിൽ പരാഗ്വെ ആദ്യം വലചലിപ്പിച്ചു. ഒമർ അൽദെരെതെയുടെ ഇടം കാലൻ പവർഷോട്ട് ഒരു ഗോൾ മടക്കി. എന്നാൽ ബ്രസീൽ പതിയെ തിരിച്ചുവന്നു. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലൂക്കാസ് പക്വറ്റ കൃത്യമായി വലയിലാക്കി. ഇതോടെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ മുന്നിലായി. ആദ്യ മത്സരത്തിൽ കോസ്റ്ററിക്കെതിരായ സമനിലയക്ക് ശേഷം ബ്രസീലിന് കോപ്പയിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞു.

dot image
To advertise here,contact us
dot image