കണ്ണ് തുറന്ന് നോക്കണം; റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

താരത്തിന്റെ പ്രകോപനത്തിന് റഫറി മഞ്ഞക്കാർഡ് വിധിക്കുകയാണ് ചെയ്തത്.

dot image

ബെർലിൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തുർക്കിക്കെതിരായ മത്സരത്തിനിടെ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് സംഭവം. ജോർജിയൻ ബോക്സിൽ കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്സിയിൽ പിടിച്ച് എതിർടീം താരം വലിച്ചിരുന്നു. പിന്നാലെ താഴെ വീണ റൊണാൾഡോ പെനാൽറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മത്സരം തുടരണമെന്നായിരുന്നു റഫറിയുടെ തീരുമാനം. ഇതിൽ പോർച്ചുഗീസ് നായകൻ പ്രകോപിതനായി.

തന്റെ ഷർട്ടിൽ വലിച്ച് നിലത്തിട്ടെന്ന് താരം റഫറിയെ ചൂണ്ടിക്കാട്ടി. പിന്നാലെ കൺതുറന്ന് നോക്കണമെന്നും ആംഗ്യം കാണിച്ചു. എന്നാൽ താരത്തിന്റെ പ്രകോപനത്തിന് റഫറി മഞ്ഞക്കാർഡ് വിധിക്കുകയാണ് ചെയ്തത്. പിന്നാലെ മത്സരത്തിലും പോർച്ചുഗീസ് സംഘം പരാജയപ്പെട്ടു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജോർജിയയുടെ വിജയം.

ചരിത്രമായ വാക്കുകൾ; ജോർജിയൻ വിജയത്തിലെ ഏഴാം നമ്പർ

ഇതാദ്യമായാണ് ജോർജിയ യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്. മത്സരത്തിന്റെ 90-ാം സെക്കന്റിൽ ഖ്വിച്ച ക്വാററ്റ്സ്ഖേലിയയുടെ ഗോളിലാണ് ജോര്ജിയ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില് 57-ാം മിനിറ്റിൽ പെനാല്റ്റിയിലൂടെ മിക്കോട്ടഡ്സെയും ഗോൾ നേടിയപ്പോൾ പോർച്ചുഗൽ സംഘം തോൽവിയിലേക്ക് നീങ്ങി. മത്സരത്തിലുടനീളം ഗംഭീരമായ സേവുകളുമായി കളം നിറഞ്ഞ ജോര്ജിയന് ഗോള്ക്കീപ്പര് മാമര്ദഷ്വിലിയും ഈ ജയത്തില് നിര്ണായക പങ്കുവഹിച്ചു.

dot image
To advertise here,contact us
dot image