
കാലിഫോർണിയ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബ്രസീലിനെ സമനിലയിൽ തളച്ച് കോസ്റ്ററിക്ക. മത്സരത്തിന്റെ 70ലധികം ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ഗോൾവല ചലിപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. 30-ാം മിനിറ്റിൽ മാര്ക്കിഞ്ഞോസിന്റെ ഗോൾ ഓഫ്സൈഡിൽ കുരുങ്ങി. ഗോൾകീപ്പർ പാട്രിക് സെക്വീരയുടെയും കോസ്റ്ററിക്കാൻ പ്രതിരോധത്തിന്റെ ശക്തമായ പോരാട്ടമാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
ആദ്യ പകുതിയിൽ ഒരൽപ്പം വിരസമായാണ് മത്സരം നീങ്ങിയത്. ബ്രസീൽ താരങ്ങൾ പൂർണ്ണമായും പന്തുതട്ടി. 30-ാം മിനിറ്റിൽ റാഫീഞ്ഞയുടെ ഫ്രീക്വിക്ക് റോഡ്രിഗോ വഴി മാർക്കിഞ്ഞോസിലെത്തി. വളരെ എളുപ്പത്തിൽ താരം പന്ത് വലയിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡിൽ കുരുങ്ങി. ആദ്യ പകുതിയിൽ 75 ശതമാനവും പന്ത് ബ്രസീൽ താരങ്ങളുടെ കാലുകളിലായിരുന്നു.
ഓസ്ട്രേലിയയുടെ പ്ലാന് ബി എനിക്ക് മനസിലായി; രോഹിത് ശര്മ്മരണ്ടാം പകുതിയിൽ മഞ്ഞപ്പട കൂടുതൽ ആക്ടീവായി കളിച്ചു. എന്നാൽ ഗോൾവല ചലിപ്പിക്കാനുള്ള ശ്രമങ്ങൾ കോസ്റ്ററിക്കൻ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. പരിമിതമായി മാത്രമാണ് ഗോൾ അടിക്കാനുള്ള ശ്രമങ്ങൾ കോസ്റ്ററിക്ക നടത്തിയത്. എങ്കിലും ലാറ്റിൻ അമേരിക്ക ശക്തികളെ സമനിലയിൽ പിടിച്ചതിൽ കോസ്റ്ററിക്കൻ സംഘത്തിന് ആശ്വസിക്കാം.