യൂറോ കപ്പ്; ഫ്രഞ്ച് പടയെ സമനിലയിൽ പിടിച്ച് നെതർലാൻഡ്സ്

നായകൻ കിലിയൻ എംബാപ്പെ ഇല്ലാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്

dot image

ലെയ്പ്സിഗ്: യൂറോ കപ്പിൽ ഫ്രാൻസിനെ സമനിലയിൽ പിടിച്ച് നെതർലൻഡ്സ്. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നതോടെ ആർക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുടീമുകൾക്കും നാല് പോയിന്റുണ്ട്. ഗ്രൂപ്പിൽ ഫ്രാൻസ് ഒന്നാമതും നെതർലാൻഡ്സ് രണ്ടാമതുമാണ്.

ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ നായകൻ കിലിയൻ എംബാപ്പെ ഇല്ലാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. അന്റോയിൻ ഗ്രീസ്മാൻ ആയിരുന്നു പകരം നായകൻ. ഒറേലിയൻ ചൗമെനി എംബാപ്പയ്ക്ക് പകരം ടീമിലെത്തി. മത്സരത്തിൽ ആദ്യം ഗോളിനടത്തെത്തിയത് നെതർലാൻഡ്സ് ആയിരുന്നു. സാവി സിമോണ്സ് നല്കിയ ത്രൂബോള് സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്നന് രക്ഷപ്പെടുത്തി. കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതില് ഇതാദ്യമായി ആദ്യ പകുതി ഗോള്രഹിതമായി അവസാനിച്ചു.

കീഴടങ്ങാത്ത പോരാളി; ജർമ്മൻ വല കാക്കാൻ ഒറ്റപ്പേര്

രണ്ടാം പകുതിയിൽ 60 മിനിറ്റ് പിന്നിട്ട ശേഷം ഫ്രാന്സ് തുടര്ച്ചയായി ഡച്ച് ഗോള്മുഖം വിറപ്പിച്ചു. 65-ാം മിനിറ്റില് ഗ്രീസ്മാന് ഒരു സുവർണാവസരം നഷ്ടപ്പെടുത്തി. 69-ാം മിനിറ്റില് നെതർലൻഡ്സിനായി സാവി സിമോണ്സ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. അവേശഷിച്ച സമയത്തും ആർക്കും വലചലിപ്പിക്കാൻ കഴിഞ്ഞില്ല.

dot image
To advertise here,contact us
dot image