
ഡുസെല്ഡോര്ഫ്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഓസ്ട്രിയയ്ക്കെതിരെ കടന്നുകൂടി ഫ്രാൻസ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് സംഘത്തിന്റെ വിജയം. 38-ാം മിനിറ്റില് ഓസ്ട്രിയന് ഡിഫന്ഡര് മാക്സിമിലിയന് വോബറിന്റെ സെല്ഫ് ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള് ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര് ചെയ്യാൻ ശ്രമിച്ച ഓസ്ട്രിയന് താരത്തിന് പിഴയ്ക്കുകയായിരുന്നു.
മത്സരത്തിൽ ഫ്രാന്സിന്റെ ലോകോത്തര നിരയുടെ ആക്രമണങ്ങളെ ഓസ്ട്രിയ തടഞ്ഞുനിർത്തി. 36-ാം മിനിറ്റില് ഓസ്ട്രിയ ആദ്യ ഗോളിനടുത്തെത്തിയിരുന്നു. ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മത്സരഫലം മാറുമായിരുന്നു. ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നന് തടസമായി.
അവിശ്വസനീയമെന്ന് ആരാധകർ; ഓസ്ട്രേലിയയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്കിലിയന് എംബാപ്പെയും അന്റോയ്ന് ഗ്രീസ്മാനും ഒസ്മാന് ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിര ഓസ്ട്രിയയ്ക്കെതിരെ വിയർത്തു. 55-ാം മിനിറ്റില് ഗോളി മാത്രം മുന്നില് നില്ക്കേ ലഭിച്ച സുവര്ണാവസരം എംബാപ്പെ നഷ്ടപ്പെടുത്തുകയും ചെയ്തു. ഗോള്കീപ്പര് മൈക്ക് മൈഗ്നന്റെ മികവ് രണ്ടാം പകുതിയില് നിരവധി തവണ ഫ്രാന്സിന്റെ രക്ഷയ്ക്കെത്തി. ഒപ്പം ഫ്രഞ്ച് താരം എന്ഗോളോ കാന്റെയുടെ പ്രകടനമാണ് ഫ്രാന്സിനെ ഒരു പരിധിവരെ കാത്തത്. മത്സരത്തിൽ താരമായതും കാന്റെയാണ്.