ത്രിപ്പിൾ സ്ട്രോങ് എസ്പാനിയ; യൂറോയിൽ സ്പെയ്നിന് വിജയത്തുടക്കം

തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾക്ക് ശക്തമായ സ്പാനിഷ് പ്രതിരോധം തടസമായി

dot image

ബെർലിൻ: യൂറോ കപ്പ് ഫുട്ബോളിൽ സ്പെയ്നിന് വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പാനിഷ് സംഘം ക്രൊയേഷ്യയെ തകർത്തെറിഞ്ഞു. മൂന്ന് ഗോളുകൾക്കൊപ്പം ശക്തമായ പ്രതിരോധവും യൂറോ മുൻ ചാമ്പ്യന്മാരുടെ വിജയത്തിൽ നിർണായകമായി. ആശ്വാസ ഗോൾ നേടാനുള്ള പെനാൽറ്റി അവസരം ക്രൊയേഷ്യയ്ക്ക് മുതലാക്കാനും കഴിഞ്ഞില്ല.

മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാൽ വളരെ വേഗത്തിൽ സ്പെയിൻ ടീം മത്സരത്തിൽ ആധിപത്യം സൃഷ്ടിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്പാനിഷ് സംഘം ക്രൊയേഷ്യൻ വലയിലെത്തിച്ചു. 29-ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32-ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്വജാൾ എന്നിവർ ഗോളുകൾ നേടി.

ഗോള് അടിക്കാന് ആവേശം; ഓട്ടത്തിനിടെ തെറിച്ചുവീണ് താരത്തിന്റെ തുണിക്കഷ്ണം

തിരിച്ചടിക്കാനുള്ള ക്രൊയേഷ്യൻ ശ്രമങ്ങൾക്ക് ശക്തമായ സ്പാനിഷ് പ്രതിരോധം തടസമായി. ഒടുവിൽ ഒരു ആശ്വാസ ഗോളിനായി ക്രൊയേഷ്യയ്ക്ക് ലഭിച്ച പെനാൽറ്റി മുതലാക്കാനും കഴിഞ്ഞില്ല. ബ്രൂണോ പെറ്റ്കോവിച്ച് എടുത്ത പെനാൽറ്റി സ്പാനിഷ് കീപ്പർ ഉനൈ സിമോൺ തടഞ്ഞു. എന്നാൽ ഇവാന് പെരിസിച്ചിന്റെ അസിസ്റ്റിൽ പെറ്റ്കോവിച്ച് ഇത് ഗോളാക്കി മാറ്റി. പക്ഷേ പെനാൽറ്റി എടുക്കും മുമ്പ് ക്രൊയേഷ്യൻ താരങ്ങൾ ബോക്സിനുള്ളിൽ ഓടിക്കയറിയതാണ് ഈ ഗോൾ നിഷേധിക്കാൻ കാരണം. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം ആഘോഷിക്കാൻ സ്പാനിഷ് സംഘത്തിന് കഴിഞ്ഞു.

dot image
To advertise here,contact us
dot image