
മ്യൂണിക്: യൂറോ കപ്പിൽ സ്കോട്ലൻഡിനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ജർമ്മൻ ഫുട്ബോൾ പരിശീലകൻ ജൂലിയൻ നാഗൽസ്മാൻ. ഈ വിജയം ഒരു തുടക്കം മാത്രമെന്നാണ് ജർമ്മൻ പരിശീലകന്റെ വാക്കുകൾ. ടൂർണമെന്റിൽ മികച്ച മുന്നേറ്റത്തിന് ഒരു വിജയത്തുടക്കം ആവശ്യമായിരുന്നു. എതിരാളികൾക്ക് ഒരു അവസരം പോലും നൽകാതെ കളിക്കാനാണ് ശ്രമിച്ചത്. ഇത് വിജയത്തിനായുള്ള ജർമ്മൻ ടീമിന്റെ ആഗ്രഹത്തെ കാണിക്കുന്നുവെന്നും നാഗൽസ്മാൻ പ്രതികരിച്ചു.
യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്താണ് ജർമ്മനി കരുത്ത് കാട്ടിയത്. ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ മൂന്ന് ഗോളുകൾക്ക് ജർമ്മൻ സംഘം മുന്നിലെത്തി. 10-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സും 19-ാം മിനിറ്റിൽ ജമാൽ മുസിയാലയും 46-ാം മിനിറ്റിൽ കായ് ഹാവേർട്സും ഗോളുകൾ നേടി.
ഇനിയൊരു ടൂർണമെന്റിന് ഉണ്ടാകില്ല; വിരമിക്കൽ സൂചന നൽകി ട്രെന്റ് ബോൾട്ട്രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗും 93-ാം മിനിറ്റിൽ എമ്രി കാനുമാണ് ജർമ്മനിക്കായി വലചലിപ്പിച്ചത്. 87-ാം മിനിറ്റിലെ ആന്റോണിയോ റൂഡിഗറിന്റെ സെൽഫ് ഗോളാണ് സ്കോട്ലൻഡിന് ആശ്വാസമായത്. ജൂൺ 19ന് ഹംഗറിക്കെതിരെയാണ് ടൂർണമെന്റിൽ ജർമ്മനിയുടെ രണ്ടാം മത്സരം.