'ലോകത്തിലെ മികച്ച ടീം അവരാണ്'; ബാഴ്സ ആരാധകരുടെ ഹൃദയം തകര്ത്ത് മെസ്സി

'എന്നാല് പ്രകടനങ്ങളുടെ അടിസ്ഥാനത്തില് എനിക്ക് മാഞ്ചസ്റ്റര് സിറ്റിയാണ് മികച്ച ടീം'

dot image

ബ്യൂണസ് ഐറിസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള് ടീം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്കി ഇതിഹാസതാരം ലയണല് മെസ്സി. മുന് ബാഴ്സലോണ താരമായിരുന്ന മെസ്സി തങ്ങളുടെ ചിരവൈരികളായിരുന്ന റയല് മാഡ്രിഡിനെയാണ് നിലവിലെ മികച്ച ടീമായി തിരഞ്ഞെടുത്തത്. 'ഇന്ഫോ ബേ' എന്ന ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു മെസ്സി.

'ലോകത്തിലെ മികച്ച ഫുട്ബോള് ടീം നിലവില് റയല് മാഡ്രിഡാണ്. ചാമ്പ്യന്സ് ലീഗ് ചാമ്പ്യന്മാരാണ് അവര്. മത്സരഫലങ്ങള് പരിഗണിക്കുകയാണെങ്കില് റയല് മാഡ്രിഡാണ് മികച്ച ടീം. എന്നാല് പ്രകടനങ്ങളുടെ അടിസ്ഥാനത്തില് എനിക്ക് മാഞ്ചസ്റ്റര് സിറ്റിയെ പറയേണ്ടിവരും', മെസ്സി പറഞ്ഞു.

സ്പാനിഷ് കരുത്തരായ റയല് മാഡ്രിഡ് നിലവില് സ്വപ്നസമാനമായ ഫോമിലാണുള്ളത്. യുവേഫ ചാമ്പ്യന്സ് ലീഗില് 15-ാം കിരീടവും സ്വന്തമാക്കിയാണ് പെപ് ഗ്വാര്ഡിയോളയും സംഘവും മുന്നേറുന്നത്. ചാമ്പ്യന്സ് ലീഗില് മാഞ്ചസ്റ്റര് സിറ്റിയടക്കമുള്ള പല വമ്പന്മാരെയും കീഴക്കിയാണ് റയല് ആധിപത്യം പുലര്ത്തിയത്. സീസണിലെ ലാ ലീഗ കിരീടവും റയല് സ്വന്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image