ലൂണയുടെ പകരക്കാരൻ ഇനി ബ്ലാസ്റ്റേഴ്സിൽ ഇല്ല; ഫെഡോര് സെര്നിച്ച് ക്ലബ് വിട്ടു

ഐഎസ്എൽ സീസണ് പിന്നാലെ ക്ലബ് വിടുന്ന ആറാമത്തെ താരമാണ് ഫെഡോർ

dot image

കൊച്ചി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ ലിത്വാനിയ ദേശീയ ടീം ക്യാപ്റ്റനും സ്ട്രൈക്കറുമായ ഫെഡോര് സെര്നിച്ചും ക്ലബ് വിട്ടു. പരിക്കേറ്റ അഡ്രിയാൻ ലൂണയ്ക്ക് പകരമാണ് ഫെഡോർ മഞ്ഞപ്പടയ്ക്കൊപ്പം ചേർന്നത്. താരവുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കില്ല. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ വെറും 10 മത്സരങ്ങൾക്ക് ശേഷം താരത്തിന് മടങ്ങേണ്ടി വന്നിരിക്കുകയാണ്.

ലിത്വാനിയയുടെ ക്യാപ്റ്റനായ ഫെഡോർ 80ലധികം മത്സരങ്ങൾ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 12 ഗോളുകൾ താരം ലിത്വാനിയ ജഴ്സിയിൽ സ്വന്തമാക്കി. യുവേഫ നാഷണല് ലീഗില് അഞ്ച് തവണ കളിച്ചിട്ടുള്ള ഫെഡോർ ഒരു ഗോളും നേടിയിട്ടുണ്ട്. യുവേഫ യൂറോപ്യന് ക്വാളിഫയറില് രണ്ട് ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി.

ടി20 ലോകകപ്പിൽ ഓപ്പണിംഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ

റഷ്യയിലെ പ്രശസ്ത ക്ലബ്ബായ ഡൈനാമോ മോസ്കോക്കുവേണ്ടി 30ലധികം മത്സരങ്ങളും ഫെഡോർ കളിച്ചിട്ടുണ്ട്. ഈ ക്ലബിൽ മൂന്ന് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഐഎസ്എൽ സീസണ് പിന്നാലെ ക്ലബ് വിടുന്ന ആറാമത്തെ താരമാണ് ഫെഡോർ. മുമ്പ് ദിമിത്രിയോസ് ഡയമന്റക്കോസ്, ലാറ ശർമ്മ, കരൺജിത്ത് സിംഗ്, മാർക്കോ ലെസ്കോവിച്ച് എന്നിവരും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.

dot image
To advertise here,contact us
dot image