എംബാപ്പെ ഇനി റയലിന്റെ താരം; സൈനിങ് ഉടന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്ട്ട്

എംബാപ്പെയും റയലും തമ്മില് എല്ലാ കരാറിലും ഒപ്പുവെച്ചുവെന്ന് പ്രശസ്ത സ്പോര്ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്ട്ട് ചെയ്തു

dot image

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെയുടെ സൈനിങ് റയല് മാഡ്രിഡ് പൂര്ത്തിയാക്കിയെന്ന് റിപ്പോര്ട്ട്. എംബാപ്പെയും റയലും തമ്മില് എല്ലാ കരാറിലും ഒപ്പുവെച്ചുവെന്ന് പ്രശസ്ത സ്പോര്ട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ റിപ്പോര്ട്ട് ചെയ്തു. അടുത്ത ആഴ്ചയോടെ എംബാപ്പെയെ പുതിയ സൈനിങ്ങായി റയല് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റൊമാനോ എക്സില് കുറിച്ചു.

15-ാം ചാമ്പ്യന്സ് ലീഗ് സ്വന്തമാക്കിയതിന്റെ ആഘോഷത്തിലുള്ള റയല് മാഡ്രിഡ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വാര്ത്ത ഇരട്ടി സന്തോഷം നല്കുന്നതാണ്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില് നിന്ന് പടിയിറങ്ങിയ എംബാപ്പെ റയലിലേക്ക് ചേക്കേറുമെന്ന് നേരത്തെതന്നെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. നിരവധി അഭ്യൂഹങ്ങള്ക്കൊടുവിലാണ് എംബാപ്പെ സാന്റിയാഗോ ബെര്ണബ്യൂവിന്റെ പടികയറാനൊരുങ്ങുന്നത്.

എംബാപ്പെ റയല് മാഡ്രിഡിലേക്കോ?; പ്രതികരിച്ച് ജൂഡ് ബെല്ലിംഗ്ഹാം

ഏഴ് സീസണുകള്ക്കൊടുവില് പിഎസ്ജി വിടുകയാണെന്ന് എംബാപ്പെ തന്നെ സ്ഥിരീകരിക്കുകയായിരുന്നു. 2017 ഓഗസ്റ്റിലാണ് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. മൊണാക്കോയില് നിന്ന് 180 മില്യണ് യൂറോയുടെ കരാറിലായിരുന്നു പിഎസ്ജിയിലേക്കുള്ള എംബാപ്പെയുടെ കൂടുമാറ്റം.

dot image
To advertise here,contact us
dot image