
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗിന്റെ കലാശപ്പോരില് ഡോര്ട്ട്മുണ്ടിനെ നേരിടാനൊരുങ്ങുകയാണ് റയല് മാഡ്രിഡ്. ജൂണ് ഒന്ന് രാത്രി 12.30ന് വെംബ്ലിയിലാണ് ആവേശപ്പോരാട്ടം. ഇതിന് മുന്നോടിയായി ചാമ്പ്യന്സ് ലീഗ് ഫൈനലിലെ വിജയികളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയന് സൂപ്പര് താരം മാര്സലോ.
ചാമ്പ്യന്സ് ലീഗില് തന്റെ മുന് ക്ലബ്ബ് കൂടിയായ റയല് മാഡ്രിഡ് കപ്പടിക്കുമെന്നാണ് മാര്സലോ പ്രവചിക്കുന്നത്. 'ഫൈനലില് ഡോര്ട്ട്മുണ്ടിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്ക്ക് കാര്ലോ ആഞ്ചലോട്ടിയും സംഘവും വിജയിക്കും. ടോണി ക്രൂസ്, ലൂക്ക മോഡ്രിച്, വിനീഷ്യസ് ജൂനിയര് എന്നിവര് റയലിന് വേണ്ടി ഗോളടിക്കും', മാര്സലോ പറഞ്ഞു.
🗣️ Marcelo: “UCL final? I want a calm 3-0 win. Goals from Kroos, Modric & Vini.” pic.twitter.com/XMflgcJuWr
— Madrid Xtra (@MadridXtra) May 29, 2024
സെമിയില് ബയേണ് മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് റയല് മാഡ്രിഡ് ഫൈനലിലെത്തിയത്. മൂന്നിനെതിരെ നാല് ഗോളുകളുടെ നിര്ണായക വിജയമാണ് റയല് മാഡ്രിഡിന് തുണയായത്. അതേസമയം പിഎസ്ജിയെ തകര്ത്ത് ഫൈനല് ബെര്ത്ത് ഉറപ്പിച്ച ടീമാണ് ബൊറൂസിയ ഡോര്ട്ട്മുണ്ട്. ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കാണ് ഡോര്ട്ട്മുണ്ട് ഫ്രഞ്ച് ഭീമന്മാരെ പരാജയപ്പെടുത്തിയത്.