
കൊച്ചി: ഇവാന് വുകോമനോവിച്ചിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകന് ഫ്രാങ്ക് ഡോവനും ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി സ്വീഡിഷ് പരിശീലകന് മിക്കേല് സ്റ്റാറേയെ നിയമിച്ചത്.
ബെല്ജിയന് പരിശീലകനായ ഫ്രാങ്ക് ഡോവന് 2022 ഓഗസ്റ്റ് നാലിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തുന്നത്. ഡോവന്റെ സേവനങ്ങള്ക്ക് നന്ദി പറഞ്ഞ ക്ലബ്ബ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള് നേരുകയും ചെയ്തു.
ഏപ്രില് 26നാണ് കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാന് വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്പിരിഞ്ഞത്. വുകോമനോവിച്ചിന് പകരക്കാരനായി മേയ് 23ന് മിക്കേല് സ്റ്റാറേ എത്തുകയും ചെയ്തു. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാര് ഒപ്പുവെച്ചിരിക്കുന്നത്.