
ബെർലിൻ: റയൽ മാഡ്രിഡിന്റെയും ജർമനിയുടെയും മധ്യ നിരയിലെ മിന്നും താരം ടോണി ക്രൂസ് വിരമിക്കാനൊരുങ്ങുന്നു. 'യൂറോ കപ്പോടെ തന്റെ നീണ്ട ഫുട്ബോൾ യാത്രക്ക് വിരാമമിടുന്നു' എന്നാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ താരം അറിയിച്ചത്. അങ്ങനെയെങ്കിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും റയൽ മാഡ്രിഡിനൊപ്പമുള്ള ക്രൂസിന്റെ അവസാന മത്സരം. ഇതിന് മുമ്പ് തന്നെ റയൽ മാഡ്രിഡ് തന്റെ ജീവിതത്തിലെ അവസാന ക്ലബാകുമെന്ന് ക്രൂസ് വ്യക്തമാക്കിയിരുന്നു.
2014 വർഷത്തിലാണ് ക്രൂസ് മാഡ്രിഡിലെത്തിയത്. നീണ്ട പതിനാല് വർഷവും താരം സ്പാനിഷ് വമ്പന്മാർക്കൊപ്പമായിരുന്നു. നാല് ചാമ്പ്യൻസ് ലീഗ് കിരീടം, മൂന്ന് ലാലിഗ അടക്കം 21 കിരീടങ്ങൾ ക്രൂസ് മാഡ്രിഡിനൊപ്പം നേടിയിട്ടുണ്ട്. 34കാരനായ ക്രൂസ് 2021ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നെങ്കിലും ടീമിന്റെയും പരിശീലകന്റെയും അഭ്യർത്ഥന മാനിച്ച് യൂറോ കപ്പിനുള്ള ടീമിലേക്ക് തിരിച്ചു വന്നു. യൂത്ത് ലെവലിൽ ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ചാണ് പ്രഫഷണൽ ഫുട്ബോളിലേക്ക് കടക്കുന്നത്.
റൊണാൾഡോ നയിക്കും, പോർച്ചുഗൽ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു