ചാമ്പ്യൻസ് സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

റോഡ്രിഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ വലയിലെത്തിച്ചത്.

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായ നാലാം തവണയാണ് സിറ്റിയുടെ കിരീട നേട്ടം. നിർണായകമായ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘത്തിന്റെ വിജയം. മത്സരത്തിൽ ഫിൽ ഫോഡൻ ഇരട്ട ഗോൾ നേടി. റോഡ്രിഗോയാണ് സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ വലയിലെത്തിച്ചത്.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റർ സിറ്റി പന്തിനെ നിയന്ത്രിച്ചു. രണ്ടാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ആദ്യ ഗോൾ നേടി. 18-ാം മിനിറ്റിൽ ഫോഡൻ തന്റെ ഗോൾ നേട്ടം രണ്ടാക്കി. എന്നാൽ ആദ്യ പകുതി പിരിയും മുമ്പെ സിറ്റിക്ക് ആദ്യ തിരിച്ചടി ലഭിച്ചു. 42-ാം മിനിറ്റിൽ മുഹമ്മദ് കദുസ് വെസ്റ്റ് ഹാമിനായി ആദ്യ ഗോൾ വലയിലാക്കി.

'ഇത് നാണക്കേട്'; നിലപാട് പറഞ്ഞ് പാറ്റ് കമ്മിന്സ്

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിലാണ് റോഡ്രിഗോയുടെ ഗോൾ പിറന്നത്. പിന്നെ തിരിച്ചടിക്കാൻ വെസ്റ്റ് ഹാമിന് കഴിഞ്ഞില്ല. 38 മത്സരങ്ങളിൽ നിന്ന് 91 പോയിൻ്റുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. എവർട്ടണെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

dot image
To advertise here,contact us
dot image